തങ്ങളുടെ ഇരട്ടക്കുട്ടികളുടെ പേരുകൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവനും നയൻ താരയും

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇന്നലെയാണ് ആ സന്തോഷ വാർത്ത എത്തിയത്. തെന്നിന്ത്യൻ താര റാണി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേശ് ശിവനും ഇരട്ട കുട്ടികൾ ജനിച്ചിരിക്കുന്നുവെന്ന്. കുഞ്ഞുങ്ങളുടെ വരവ് സംബന്ധിച്ച സന്തോഷവാർത്ത ഇൻസ്റ്റഗ്രാം പേജിലൂടെയും ട്വീറ്റിലൂടെയും…

തെന്നിന്ത്യൻ സിനിമ ലോകത്ത് ഇന്നലെയാണ് ആ സന്തോഷ വാർത്ത എത്തിയത്. തെന്നിന്ത്യൻ താര റാണി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേശ് ശിവനും ഇരട്ട കുട്ടികൾ ജനിച്ചിരിക്കുന്നുവെന്ന്. കുഞ്ഞുങ്ങളുടെ വരവ് സംബന്ധിച്ച സന്തോഷവാർത്ത ഇൻസ്റ്റഗ്രാം പേജിലൂടെയും ട്വീറ്റിലൂടെയും വിഘ്നേശ് തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.

കുഞ്ഞുങ്ങളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. ഇരട്ട ആൺകുട്ടികളുടെ പേരുകളാണ് ശ്രദ്ധനേടുന്നത്. മക്കളുടെ പേരുകൾ ഉലകം, ഉയിർ എന്നിങ്ങനെയാണ്.ഈ മാസം 9നാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചത്.

‘നയനും ഞാനും അമ്മയും അപ്പയും ആയി.. നാം അനുഗ്രഹിക്കപ്പെട്ടവരാണ്… ഇരട്ട കുഞ്ഞുങ്ങൾ.ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും,ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും എല്ലാം ചേർന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളുടെ അടുത്തെത്തിയിരിക്കുന്നു..നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക വേണം.ഉയിർ& ഉലകം. ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.ദൈവം ഇരട്ടി മഹാനാണ്’ എന്നാണ് വിഘ്‌നേഷ് ശിവൻ കുറിച്ചത്.


വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം വിഘ്നേഷ് ശിവനും നയൻതാരയും ഈ ജൂൺ 9 ന് വിവാഹിതരായത്. മഹാബലിപുരത്തെ അത്യാഢംബര റിസോർട്ടിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ നയൻതാര അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും താരം അമ്മയാവാൻ ഒരുങ്ങുകയാണെന്നുമുള്ള വാർത്തകൾ വന്നിരുന്നു. പക്ഷെ തികച്ചും സർപ്രൈസായാണ് വിഘ്നേഷ് ശിവനും നയൻതാരയും കുഞ്ഞുങ്ങൾ എത്തിയ വിവരം ആരാധകരെ അറിയിച്ചത്.