വിഘ്നേഷ് ശിവന്റെ ചിത്രത്തിൽ അജിത്ത് നായകനാവുന്നു!!

അജിത്തിന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്, താരം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. ഇരുവരും ഒന്നിക്കുന്ന എകെ 62 2023 ജനുവരിയിൽ ആരംഭിക്കും എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.ചിത്രത്തിൽ നായികയാവുന്നത് തൃഷ യാണെന്നും എകെ 62 ന് വേണ്ടിയുള്ള ചർച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ട്.

എകെ 62 എന്ന സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. സിനിമയുടെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്.അതേ സമയം
എകെ 62 ന്റെ ചിത്രീരകണം പൂർത്തിയാക്കിയാൽ അജിത്ത് ലോകമെമ്പാടും 18 മാസത്തെ ബൈക്ക് ടൂർ നടത്തുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരം പുറത്ത് വിട്ടിട്ടില്ല.


അതേ സമയം അജിത് എച്ച് വിനോദ് കുമാർ സംവിധാനം ചെയ്യുന്ന തുനിവ് എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ചിത്രരത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി. മഞ്ജു വാര്യരാണ് സിനിമയിലെ നായിക. സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.സമുദ്രക്കനി, വീര, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് മറ്റ് ് അഭിനേതാക്കൾ. ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.ചിത്രം 2023 ജനുവരിയിൽ പൊങ്കലിന് റിലീസ് ചെയ്യും

Aiswarya Aishu