Categories: Film News

‘ക്ഷമയോടെ കാത്തിരിക്കൂ’ ഒടുവിൽ പ്രതികരണവുമായി വിഘ്നേഷ് ശിവൻ

സംവിധായകൻ വിഘ്‌നേശ് ശിവനും തെന്നിന്ത്യൻ താര റാണി നയൻതാരയും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച സന്തോഷത്തിലായിരുന്നു .രണ്ടി ദിവസം മുൻപാണ് കുഞ്ഞുങ്ങൾ ജനിച്ച വിവരം വിഘ്‌നേഷും നയൻതാരയും ആരാധകരെ അറിയിച്ചത്. ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചത്. ഉടൻ തന്നെ വിവാദങ്ങളും ദമ്പതികളെ തേടിയെത്തി.വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചത് സംബന്ധിച്ച് വിഘ്‌നേഷിനോടും നയൻതാരയോടും വിശദീകരണം തേടിയിരിക്കുകയാണ് തമിഴ് നാട് ആരോഗ്യവകുപ്പ്.

വാടക ഗർഭധാരണം സംബന്ധിച്ചുള്ള നിയമങ്ങൾ വിഘ്‌നേശ് ശിവനും നയൻതാരയും ലംഘിച്ചോയെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത് .വിവാഹം കഴിഞ്ഞ് 5 വർ ഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണ് നിയമം. എന്നാൽ താരങ്ങളുടെ വിവാഹം കഴിഞ്ഞ് നാല് മാസമേ ആയിട്ടുള്ളു അതിനാലാണ് വിശദീകരണം തേടിയിരിക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം പറഞ്ഞു.

 

ഈ സാഹചര്യത്തിലൽ ഒരു ചെറിയ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ”ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോൾ ക്ഷമയോടെ ഇരിക്കൂ” എന്നാണ് വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത്.ഈ വിഷയത്തിൽ വിഘ്‌നേഷോ നയൻതാരയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് വിശദീകരണം നല്കിയ ശേഷമായിരിക്കും ഇവരുടെ പ്രതികരണം. നയൻതാരയും വിഘ്‌നേഷും ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജൂൺ 9നാണ് വിവാഹിതരായത്.

Aiswarya Aishu