‘അങ്ങനെ ആദ്യമായി മകൻ ദേഹത്ത് മൂത്രമൊഴിച്ചു’; തന്റെ വളരെ നാളത്തെ സ്വപ്നം സഫലമായിയെന്ന് വിഘ്‌നേഷ് ശിവൻ

ഇക്കഴിഞ്ഞ ഒക്ടോബർ 9നാണ് സംവിധായകൻ വിഘ്‌നേഷ് ശിവനും താരസുന്ദരി നയൻ താരയ്ക്കും വാടകഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ ജനിത്തു എന്ന വാർത്ത ലോകം അറിഞ്ഞത്. വിഘ്‌നേഷ് ശിവൻ തന്റെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഇരുവർക്കും പിറന്നത് രണ്ട് ആൺകുഞ്ഞുങ്ങളാണ്. തങ്ങളുടെ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് വിഘ്‌നേഷ് ശിവനും നയൻ താരയ്ക്കും കുഞ്ഞുങ്ങൾ പിറന്നത്.

ഉയിർ, ഉലകം എന്നീ പേരുകളാണ് നയൻസും വിക്കിയും കുഞ്ഞുങ്ങൾക്ക് നൽകിയത്.ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.ഇപ്പോഴിതാ തങ്ങളുടെ മക്കളിൽ ഒരാൾ തന്റെ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. ‘വളരെ നാളത്തെ സ്വപ്‌നം സഫലമായി… മകന്റെ സ്‌നേഹം തന്റെ ദേഹത്ത്’ എന്ന ക്യാപ്ഷനോടു കൂടി ടീഷർട്ടിൽ മകൻ മൂത്രമൊഴിച്ച ചിത്രത്തോടൊപ്പം കുറിച്ചത്.

മക്കൾ വന്ന സന്തോഷത്തിലാണ് ഇരുവരും. അത് ആഘോഷിക്കുകയാണ് ഇരുവരും. വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ മുഴുവൻ ഇരട്ടകുഞ്ഞുങ്ങളുടെ വീഡിയോകളും ഫോട്ടോകളും മാത്രമാണ്.അതിനാൽ തന്നെ കുഞ്ഞുങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവാക്കാൻ താൻ കരാർ ചെയ്തിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് വേഗത്തിലാക്കാൻ നയൻ താര ആവശ്യപ്പെട്ടിരിക്കുകയാണത്രെ. അതിനാൽ ബോളിവുഡ് നയൻ താരയുടെ അരങ്ങേറ്റ ചിത്രം ജവാന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണത്രെ.

Aiswarya Aishu