നിന്നോടൊപ്പമുള്ള യാത്രകള്‍ മിസ്സ് ചെയ്യുന്നു..!! നയന്‍സിനെ കുറിച്ച് വിഘ്നേഷ്

ടെലിവിഷന്‍ അവതാരികയായി സിനിമാ ലോകത്ത് എത്തിയ താരമാണ് നയന്‍താര. ഒരുപാട് വിവാദങ്ങളിലും താരത്തിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. തന്നെ സോഷ്യല്‍ മീഡിയ മോശമായി ചിത്രീകരിക്കുന്നു എന്ന ഒരൊറ്റ കാരണത്താല്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. എങ്കിലും നയന്‍സിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്.

nayanthara vignesh1

നയന്‍താരയും വിഘ്‌നേഷ് ശിവനും ഏറെ നാളായി പ്രണയത്തിലാണ്. വിഘ്‌നേഷിന്റെ സമൂഹമാധ്യമത്തിലൂടെയാണ് നയന്‍സിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്. ഇപ്പോഴിതാ തന്റെ കാമുകിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ട് വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുള്ള രണ്ടു കാതല്‍’ ആണ് നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.

nayanthara vignesh2

ഈ സിനിമയുടെയും മറ്റും തിരക്കിലാണ് വിഘ്‌നേഷ്. അതുകൊണ്ട് തന്നെ കുറച്ച് നാളുകളായി നയന്‍സിനെ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. നയന്‍സിനെ കുറിച്ച് വിഘ്‌നേഷ് കുറിച്ചത് ഇങ്ങനെ… .”വര്‍ക്ക് തീരാനായി കാത്തിരിക്കുകയാണ്, അതിനുശേഷമാണ് നീണ്ട ഹോളിഡേ എടുക്കാന്‍. എന്റെ കാമുകിക്കൊപ്പമുള്ള യാത്രകള്‍ മിസ് ചെയ്യുന്നു,” ഇതോടൊപ്പം നയന്ഡസിന്റെ ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2021 മാര്‍ച്ചിലാണ് വിഘ്‌നേഷും നയന്‍താരയും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍താരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും വിവാഹ തീയതി തീരുമാനിക്കുമ്പോള്‍ ആരാധകരെ അറിയിക്കുമെന്നും നയന്‍താര പറഞ്ഞിരുന്നു.’നാനും റൗഡി താന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. എന്തായാലും ഇരുവര്‍ക്കും പെട്ടെന്ന് കണ്ടുമുട്ടാന്‍ കഴിയട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

 

Previous articleഒടുവില്‍ വാവ സുരേഷ് അതിന് സമ്മതിച്ചു…!!
Next articleആ വാനമ്പാടി പറന്നകന്നു…!! ലതാ മങ്കേഷ്‌കറിന് വിട