വിഘ്‌നേശ് ശിവൻ അജിത്ത് ചിത്രം ‘എകെ62’ ജനുവരിയിൽ ആരംഭിക്കും

വിഘ്‌നേശ് ശിവൻ അജിത്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. എകെ 62 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയായി എത്തുക തഷയായിരുക്കുമെന്നുള്ള വാർത്തകൾ നേരത്തം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ…

വിഘ്‌നേശ് ശിവൻ അജിത്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. എകെ 62 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയായി എത്തുക തഷയായിരുക്കുമെന്നുള്ള വാർത്തകൾ നേരത്തം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അനിരുദ്ധ രവിചന്ദറാണ് എകെ62 വിന്റെ സംഗീത സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്‌സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തുനിവ് റിലീസിനു ശേഷമായിരിക്കും വിഘ്‌നേശ് ശിവന്റെ സിനിമ ആരംഭിക്കുക.അതേ സമയം അജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് പൊങ്കൽ റിലീസായെത്തും. മഞ്ജുവാര്യരാണ് സിനിമയിലെ നായിക. എച്ച് വിനോദ് തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സാണ് തുനിവിന്റെ ഒടിടി പാർട്ണർ. തിയറ്ററർ റീലിസീന് ശേഷമാകും ഒടിടിയിൽ ചിത്രം സ്ട്രീം ചെയ്യും. വിലയ്മയ്ക്ക് ശേഷം അജിത്തും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.