ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് പിന്നാലെ മകരവിളക്ക് ദര്‍ശനത്തിനെത്തി വിഗ്‌നേഷ് ശിവന്‍!!!

മകരവിളക്ക് ദര്‍ശന പുണ്യം തേടി സംവിധായകന്‍ വിഗ്‌നേഷ് ശിവന്‍ ശബരിമലയില്‍. വിവാഹ ശേഷവും ഇരട്ടക്കുട്ടികളുടെ അച്ഛനായതിനും പിന്നാലെയാണ് വിഗ്‌നേഷ് കാനനവാസന്റെ അനുഗ്രഹം തേടി എത്തിയത്. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന് കുറിച്ച് എരുമേലിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന ചിത്രം വിഗ്‌നേഷ് ങപങ്കുവച്ചിട്ടുണ്ട്.

താരജാഡ തെല്ലുമില്ലാതെ തികഞ്ഞ അയ്യപ്പഭക്തനായി തന്നെയാണ് താരം എത്തിയിട്ടുള്ളത്. ശബരിമലയില്‍ പോകാന്‍ വിഗ്‌നേഷ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയത് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷവും മകരജ്യോതി ദര്‍ശനത്തിന് വിഗ്നേഷ് എത്തിയിരുന്നു. 2020ലും വിക്കി മകരജ്യോതി കാണാന്‍ സന്നിധാനത്ത് എത്തിയിരുന്നു. അന്ന് നയന്‍താര മൂക്കുത്തി അമ്മന്‍ സിനിമ ചെയ്യുന്ന സമയമായിരുന്നു.

2022 ജൂണിലായിരുന്നു വിഗ്‌നേഷ് നയന്‍താര രാജകീയ വിവാഹം നടന്നത്. വിവാഹ ശേഷം ആറ് മാസത്തിനുള്ളില്‍ തന്നെ താരങ്ങള്‍ ഇരട്ട ആണ്‍കുട്ടികളുടെ മാതാപിതാക്കളായിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര്‍, ഉലകം എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.