നയന്‍താര മാഡത്തില്‍ നിന്ന് തങ്കം..ബേബി.. പിന്നെ ഉയിര്‍..! ഇപ്പോള്‍ എന്റെ ഭാര്യ..! വിഘ്‌നേഷിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താരവിവാഹമാണ് നയന്‍സ്- വിക്കി വിവാഹം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഷാരൂഖാനടക്കം പങ്കെടുത്ത വിവാഹം, താരങ്ങളാല്‍ സമ്പന്നമായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്.. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹത്തിന്…

ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന താരവിവാഹമാണ് നയന്‍സ്- വിക്കി വിവാഹം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഷാരൂഖാനടക്കം പങ്കെടുത്ത വിവാഹം, താരങ്ങളാല്‍ സമ്പന്നമായിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്.. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹത്തിന് തീരുമാനിക്കുന്നത്. വിവാഹത്തെ കുറിച്ച മുന്‍പും ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു അന്ന് മുതല്‍ ഈ ദിവസത്തിന് വേണ്ടിയാണ് ആരാധകരും ഇവരുടെ സുഹൃത്തുക്കളും കാത്തിരുന്നത്.

ഇപ്പോഴിതാ വിവാഹ ശേഷം തന്റെ പ്രണയകഥ കുറച്ച് വാക്കുകളിലൂടെ തന്നെ ആരാധകരോട് പറയുകയാണ് വിഘ്‌നേഷ്.. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിവാഹ ജീവിതം വരെ എത്തിയ തങ്ങളുടെ പ്രണയത്തെ കുറിച്ച് ചുരുങ്ങിയ വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറുന്നത്.. നയന്‍താര മാഡം എന്ന വിളിയില്‍ നിന്ന് ഇന്ന് തന്റെ ഭാര്യ എന്ന് താന്‍ നയന്‍സിനെ വിളിച്ചതിന്റെ ഘട്ടങ്ങളാണ് വിഘ്‌നേഷ് കുറിയ്ക്കുന്നത്.

ആദ്യം നയന്‍ മാഡം, അതില്‍ നിന്നി പിന്നീട് കാദംബരി… അതില്‍ നിന്ന് തങ്കം.. പിന്നെ എന്റെ ബേബിയായി.. പിന്നെ എന്റെ ഉയിരായി.. കണ്‍മണിയായി ഇപ്പോള്‍ എന്റെ ഭാര്യയുമായി എന്നാണ് വിഘ്‌നേഷ് നയന്‍താരയെ കുറിച്ച് കുറിച്ചിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിലെ സെറ്റില്‍ വെച്ചാണ് നയന്‍ താരയും വിഘ്‌നേഷും അടുപ്പത്തിലാവുന്നത്. നയന്‍താരയായിരുന്നും വിഘ്‌നേഷിന്റെ ചിത്രത്തിലെ നായിക.
അങ്ങനെ തുടങ്ങിയ സ്‌നേഹബന്ധമാണ് ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നത്.

സോഷ്യല്‍ മീഡിയില്‍ ഒട്ടും സജീവമല്ലാത്ത നയന്‍സിന്റെ എല്ലാ വിശേഷങ്ങളും പിന്നീട് വിഘ്‌നേഷ് വഴിയാണ് ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഇരുവരും ആരാധരരുടെ ഇഷ്ട ജോഡികളായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ കണ്‍മണിയെ കുറിച്ച് വിഘ്‌നേഷ് കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.