പഴയത് പോലെ കളിയാക്കലുകളൊന്നും ഇപ്പോഴത്തെ കാലത്ത് പോസബിളല്ല

നിരവധി ടെലിവിഷൻ പരമ്പരകളിൽ കൂടി പ്രേഷകർക്ക് സുപരിചിതയായ താരമാണ് ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്, പരമ്പരയിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാലും ദേവിക ഏറെ ശ്രദ്ധിക്കെപ്പട്ടത് സീരിയലുകളിൽ കൂടിയാണ്. എംഎ…

നിരവധി ടെലിവിഷൻ പരമ്പരകളിൽ കൂടി പ്രേഷകർക്ക് സുപരിചിതയായ താരമാണ് ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്, പരമ്പരയിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാലും ദേവിക ഏറെ ശ്രദ്ധിക്കെപ്പട്ടത് സീരിയലുകളിൽ കൂടിയാണ്. എംഎ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലില്‍ എത്തി നില്‍ക്കുകയാണ്.ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിനെ ആണ് താരം വിവാഹം കഴിച്ചത്. ഇവരുടെ വിശേഷങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ആരാധകർ ആണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ഇരുവരും ഒന്നിച്ച് ചെയ്യുന്ന വ്‌ളോഗുകൾ എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ ആണ് ഈ താരദമ്പതികൾക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൊണ്ട് ഇവർ വീഡിയോ ചെയ്യാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുള്ളത്. അടുത്തിടെ ആണ് ഇവർ ഇവരുടെ ആദ്യത്തെ കണ്മണിയുടെ പേര് പുറത്ത് വിട്ടത്. ആത്മജ മഹാദേവ് എന്നാണ് ഇവർ കുഞ്ഞിന് പേരിട്ടത്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് ഈ പേരിനു സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ആൺകുട്ടിക്ക് ആരെങ്കിലും ഇങ്ങനെ പേരിടുമോ, എന്ത് പേരാണിത്, ഇതൊന്നു മാറ്റികൂടയോ, എന്തിനാണ് ആൺകുട്ടിക്ക് ഇങ്ങനെ ഒരു പേരിട്ടത് എന്നൊക്കെ തുടങ്ങി നിരവധി കമെന്റുകളാണ് വരുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിജയ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് പേര് മകന്റെ പേരിനെ കുറിച്ച് പല അഭിപ്രായങ്ങളും പറഞ്ഞു. അതിൽ ഒന്നും തനിക്ക് വിഷമമോ ദേക്ഷ്യമോ ഇല്ല. കാരണം അവർക്ക് ഞങ്ങളുടെ കുഞ്ഞിനെ ഇഷ്ടമുള്ളത് കൊണ്ടല്ലേ അങ്ങാണ് ചോദിക്കുന്നത്. ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ ആണ് എന്നും അത് കൊണ്ടാണ് കുഞ്ഞിന് ഇങ്ങനെ ഒരു പേരിട്ടത് എന്നും വിവാഹത്തിന് മുൻപ് തന്നെ കണ്ടുവെച്ച പേരാണ് ഇതെന്നുമാണ് വിജയ് പറഞ്ഞത്. ഇനി ഇവൻ വളർന്നു വന്നു ഈ പേര് അവനു വേണ്ട എന്ന് തോന്നിയാൽ അവൻ തന്നെ മാറ്റിക്കോട്ടെ. ജൻഡർ പോലും പറയാൻ മടിക്കുന്ന ഈ കാലത്ത് പേരിനെ കുറിച്ചക്കുള്ള കളിയാക്കലുകൾ ഒന്നും വില പോകില്ല. ബോഡി ഷെയിമിങ് ഒക്കെ ഇപ്പോൾ വലിയ കുറ്റം ആണെന്നും വിജയ് പറയുന്നു. സ്വന്തം കുഞ്ഞിന്അവന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ട പേരിടാൻ പോലും പറ്റില്ലേ? അവനവന്റെ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ട പ്രകാരം പേരിട്ട ആളുകളല്ലേ ഇപ്പോൾ മറ്റുള്ളവരുടെ സ്വാതന്ത്രത്തിൽ കടന്നുചെല്ലുന്നത് തെറ്റാണ് തുടങ്ങി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.