സ്റ്റാലിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്? സൂചന നല്‍കി താരം

രാജ്യം ഒട്ടാകെ ഉറ്റുനോക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ സ്റ്റാലിന്റെ പ്രവര്‍ത്തന രീതികളില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ സ്റ്റാലിന്‍ കാത്തുസൂക്ഷിക്കുകതന്നെ ചെയ്തുവെന്ന് ഇന്നത്തെ തമിഴ്…

രാജ്യം ഒട്ടാകെ ഉറ്റുനോക്കുന്ന മുഖ്യമന്ത്രിമാരില്‍ ഒരാളാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ സ്റ്റാലിന്റെ പ്രവര്‍ത്തന രീതികളില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ സ്റ്റാലിന്‍ കാത്തുസൂക്ഷിക്കുകതന്നെ ചെയ്തുവെന്ന് ഇന്നത്തെ തമിഴ് രാഷ്ട്രീയം വ്യക്തമാക്കുന്നു.

കേരളത്തില്‍ പിണറായിക്ക് ശേഷം ആര് എന്ന അതേ ചോദ്യം തമിഴകത്ത് സ്റ്റാലിന് ശേഷം ആര് എന്ന് ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും പലരുടെയും കണ്ണെത്തി നില്‍ക്കുന്നത് തമിഴ് സിനിമാ ലോകത്തേയ്ക്കാണ്. തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ തമിഴ് സിനിമാ ലോകത്തിന് സാധിക്കുമെന്ന് ചരിത്രം സാക്ഷി. ഈ നിരീക്ഷണങ്ങള്‍ എത്തിനില്‍ക്കുന്നത് ദളപതി വിജയ്യിലേയ്ക്ക് ആയിരുന്നുവെങ്കില്‍ ഇതുവരെ അത്തരമൊരു സൂചന താരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്നിതാ വിജയ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.

തന്റെ പുതയ ചിത്രം ബീസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുനടന്ന ഇന്റര്‍വ്യൂവിലാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. ദളപതി തലൈവര്‍ ആകുമോ എന്നായിരുന്നു അവതാരകനായ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ചോദ്യം. അതിന് വിജയ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.’30 വര്‍ഷം കൊണ്ട് ഒരു സാധാരണ നടനെ ദളപതി ആക്കിയത് ആരാധകരാണ്. തലൈവന്‍ ആക്കണോ വേണ്ടയോ എന്നതും അവരാണ് തീരുമാനിക്കേണ്ടത്. എനിക്ക് വിജയ് ആയിരിക്കുന്നതാണ് ഇഷ്ടം. അവസ്ഥയ്ക്ക് അനുസരിച്ച് മാറേണ്ടി വന്നാല്‍ മാറുക തന്നെ ചെയ്യണം’, വിജയ് പറഞ്ഞു.

അതേസമയം, വിജയ് നല്‍കിയത് വലിയൊരു സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് ഉദ്ദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പില്‍ വിജയുടെ കീഴിലയുള്ള വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷന് മത്സരിക്കുന്നതിനുള്ള അനുവാദം നല്‍കിയത് തമിഴ് രാഷ്ട്രീയത്തിലെ താരത്തിന്റെ ഏറ്റവും വലിയ ഇടപെടലായിരുന്നു.

 

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടാണ് കാന്‍ഡിഡേറ്റുകള്‍ മത്സരിച്ചതെങ്കിലും ഏവരുടെയും തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ സാമ്യത പുലര്‍ത്തിയിരുന്നു. 129 സീറ്റുകളിലാണ് യാതൊരു രാഷ്ട്രീയ ഭൂതകാലവുമില്ലാത്ത വിജയ് മക്കള്‍ ഇയക്കത്തിലെ സംഘടനാ പ്രതിനിധികള്‍ ജയിച്ചുകേറിയത്. നാളിതുവരെ യാതൊരുവിധ വിവാദങ്ങള്‍ക്കും ഇടകൊടുക്കാതെ വിജയിച്ച ഓരോരുത്തരും നിശബ്ദരായി തങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ചെയ്ത് രാഷ്ട്രീയത്തില്‍ മുന്നേറുകയാണ്. ഈ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് വിജയുടെ വാക്കകുളെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.