ആക്ഷന്‍ രംഗത്തിനിടെ നടന്‍ വിജയ് ആന്റണിയ്ക്ക് ഗുരുതരപരിക്ക്!!!

പ്രശസ്ത നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരപരിക്ക്. മലേഷ്യയിലെ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. ‘പിച്ചൈക്കാരന്‍ 2’ എന്ന സിനിമയിലെ സംഘട്ടന രംഗത്തിനിടെ ഉണ്ടായ ബോട്ടപകടത്തിലാണ് പരിക്കേറ്റത്. വെള്ളത്തില്‍ വച്ചുള്ള…

പ്രശസ്ത നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരപരിക്ക്. മലേഷ്യയിലെ
ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. ‘പിച്ചൈക്കാരന്‍ 2’ എന്ന സിനിമയിലെ സംഘട്ടന രംഗത്തിനിടെ ഉണ്ടായ ബോട്ടപകടത്തിലാണ് പരിക്കേറ്റത്. വെള്ളത്തില്‍ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടം.

ലങ്കാവി ദ്വീപിലെ സെറ്റില്‍ നടന്ന ചിത്രീകരണത്തിനിടെ വിജയ് ആന്റണി സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘത്തിന്റെ ബോട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി താരത്തിനെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകന്‍ സിഎസ് അമുദനും നിര്‍മാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.

വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2. 2016ലിറങ്ങിയ അദ്ദേഹത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണ് ചിത്രം. മരണം കാത്ത് കിടക്കുന്ന അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകന്‍ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ.

മലേഷ്യയിലെ ലങ്കാവി ആയിരുന്നു ഷൂട്ടിംഗ്. വിജയ് ആന്റണി ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‌യുടെ പരിക്ക് കുറച്ചുകൂടി ഗൗരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്.

കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം എന്നും ധനഞ്ജയന്‍ പറയുന്നു.