മാറിനില്‍ക്കുന്നു എന്ന് പറഞ്ഞിട്ടും വിജയ് ബാബു അമ്മയുടെ യോഗത്തില്‍!! പ്രതിഷേധം ഇരമ്പുന്നു..!

യുവ നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാര്‍ത്തകളും ഇതിനെതിരെയുള്ള പ്രതിഷേധവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം നിറയുന്നത്. വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശ്വേതമേനോന്‍…

യുവ നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാര്‍ത്തകളും ഇതിനെതിരെയുള്ള പ്രതിഷേധവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം നിറയുന്നത്. വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ശ്വേതമേനോന്‍ അടക്കം ആഭ്യന്തര പരിഹാര സിമിതിയില്‍ നിന്ന് രാജി വെച്ച സാഹചര്യത്തില്‍ ഇവരുടെ രാജിയും വിജയ് ബാബുവിന് എതിരായ കേസും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയാന്‍ സാധിക്കുന്നത്..

മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത്. യോഗത്തിന് ശേഷം അമ്മയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനം നടത്തും. ഇതില്‍ വരുന്ന നിര്‍ണായക വിവരങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. അമ്മയുടെ ഭാഗത്ത് നിന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ മൃദു സമീപനമാണ് ഉണ്ടായതെന്നും പുറത്താക്കാതെ നടനെ സംരക്ഷിക്കുന്ന രീതിയിലുള്ള സമീപനമാണ്

ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കുറ്റപ്പെടുത്തി മാലാ പാര്‍വ്വതി അടക്കമുള്ള നടിമാരും നടന്‍ ഹരീഷ് പേരടി എന്നിവരും രംഗത്ത് വന്നിരുന്നു. വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് കമറ്റിയില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന് അറിയിച്ചതായിട്ടായിരുന്നു സംഘടന പത്രക്കുറിപ്പ് ഇറക്കിയത്. അതിന് പകരം അമ്മ സ്വമേധയാ നടന് എതിരെ നടപടി എടുക്കാത്തതാണ് ചിലരെ ചൊടിപ്പിച്ചത്. ഇന്ന് ചേര്‍ന്ന അമ്മയുടെ യോഗത്തില്‍ നടന്‍ എത്തിച്ചേര്‍ന്നതും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചു. യുവ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന നടനെ അമ്മ ചേര്‍ത്തു പിടിക്കുന്നു എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം കനക്കുന്നുണ്ട്.