വിജയ് ബാബു കേരളത്തിലേക്ക്…! അന്വേഷണത്തോട് സഹകരിക്കും എന്ന് നടന്‍..!

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മലയാള സിനിമാലോകം ഉറ്റുനോക്കുന്ന മറ്റൊരു കേസാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെയുള്ള യുവ നടിയുടെ പീഡന പരാതി. നടി പരാതിയുമായി മുന്നോട്ട് വന്നതിന് ശേഷം ലൈവില്‍ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തി ഭീഷണിയും മുഴക്കിയ ശേഷമാണ് കുറ്റാരോപിതനായ വിജയ്ബാബു ഒളിവില്‍ പോയത്. പിന്നീട് താന്‍ ഒളിവില്‍ അല്ലെന്നും ബിസിനസ് ആവശ്യത്തിനായി വിദേശത്ത് വന്നതാണെന്നും ആയിരുന്നു നടന്‍ ബന്ധപ്പെട്ടവരോട് അറിയിച്ചത്.

ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട നടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. നിലവില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വിജയ്ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസം നടന്റെ പാര്‍സ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. അതിനാല്‍ തന്നെ പ്രത്യേക തരത്തിലുള്ള യാത്രാ രേഖ നല്‍കിയാവും താരത്തെ കേരളത്തില്‍ എത്തിക്കുക.

ഇന്ന് വൈകുന്നേരത്തിനകത്ത് തന്നെ നടനെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചി പൊലീസ് ദുബായിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇതിനുവേണ്ട നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. അതേസമയം, കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് വിജയ്ബാബു അഭിഭാഷകര്‍ വഴി കോടതിയെ അറിയിച്ചിരിക്കുന്നത്.

vijay babu rape case

കേസ് ഉടനെ തന്ന പരിഗണിക്കണമെന്നുള്ള അഭ്യര്‍ത്ഥനയും ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Previous articleവെറുമൊരു കലംകാരി വസ്ത്രമല്ല..! അദിതി അണിഞ്ഞ വസ്ത്രത്തിന്റെ വില അറിയാമോ..?
Next article‘മാമന്നന്‍’ സെറ്റില്‍ എത്തി ഫഹദ് ഫാസില്‍..! വില്ലന്‍ എന്ന് റിപ്പോര്‍ട്ടുകള്‍! ലുക്ക് വൈറല്‍..!