പ്രതി വിജയ് ബാബുവിന്റെ വരവ് ബി.ജി.എമ്മിട്ട് ആഘോഷിച്ച് താരസംഘടന! ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം!

ഇത്തവണ കൊച്ചിയില്‍ വെച്ച് നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസ് പ്രതി വിജയ് ബാബു എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കഴിഞ്ഞ ദിവസം വിജയ് ബാബു കുറ്റക്കാരന്‍ എന്ന് തെളിയുകയും ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലിലാണ് വിജയ് ബാബു യോഗത്തിനായി എത്തിച്ചേര്‍ന്നതിന്റെ വീഡിയോ ബി.ജി.എമ്മിട്ട് പോസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോയ്ക്ക് എതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിജയ് ബാബുവിനെ സംഘടനയില്‍ നിന്ന് പുറത്താക്കാത്ത അമ്മയുടെ സമീപനത്തില്‍ അതൃപ്തി അറിയിച്ച് ഹരീഷ് പേരടി അടക്കമുള്ള അഭിനേതാക്കള്‍ രംഗത്ത് വന്നിരുന്നു. അമ്മ ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും.. ഈ യോഗത്തില്‍ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതില്‍ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അതേസമയം, അമ്മ ഒരു ക്ലബ്ബ് ആണെന്നും വിജയ് ബാബു അമ്മയടക്കമുള്ള ഒരുപാട് ക്ലബ്ബുകളില്‍ അംഗത്വമുള്ളയാളാണെന്നും അവരൊന്നും ഒഴിവാക്കാത്ത പക്ഷം അമ്മയ്ക്കും വിജയ് ബാബുവിന്റെ അംഗത്വം എടുത്ത് കളയാന്‍ കഴിയില്ലെന്നുമാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ഇതിനെതിരെ ഗണേഷ് കുമാറും രംഗത്ത് വന്നിരുന്നു. അമ്മ യോഗത്തില്‍ വിജയ് ബാബുവിന്റെ സാന്നിധ്യം പലരേയും ചൊടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ വിജയ് ബാബുവിന്റെ ദൃശ്യങ്ങള്‍ മാത്രമുള്ള വീഡിയോ മ്യൂസിക്ക് ഇട്ട് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തതിനെ വിമര്‍ശിച്ച് പലരും രംഗത്ത് വരികയാണ്. പീഡനം നടത്തിയത് കൊണ്ടാണോ ഇത്ര സ്വീകരണം, നല്ല നിലവാരമുള്ള സംഘടന, താര സംഘടന അതിന്റെ വില കളയുന്നു എന്നും ചിലര്‍ വീഡിയോയ്ക്ക് കമന്റുകളായി കുറിയ്ക്കുന്നുണ്ട്.

Previous articleമുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു!
Next articleവിക്രം ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു