പേടിച്ച് നാട്ടിലേയ്ക്കുള്ള ടിക്കറ്റ് റദാക്കി വിജയ് ബാബു, ഉടന്‍ നാട്ടിലേയ്ക്കില്ല… സുഹൃത്തായ യുവനടനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും

ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധം ദുബായില്‍ ഒളിച്ച കഴിയുന്ന നടനും സംവിധായകനുമായ വിജയ് ബാബു ഇന്ന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയേക്കില്ല. ഇത്രയും നാള്‍ പിടികൊടുക്കാതിരുന്നിട്ട് നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി തന്നെ…

ഇന്റര്‍പോളിനു പോലും ഇനിയും കണ്ടെത്താന്‍ കഴിയാത്ത വിധം ദുബായില്‍ ഒളിച്ച കഴിയുന്ന നടനും സംവിധായകനുമായ വിജയ് ബാബു ഇന്ന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയേക്കില്ല. ഇത്രയും നാള്‍ പിടികൊടുക്കാതിരുന്നിട്ട് നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പേടി തന്നെ മുഖ്യ കാരണം.

എന്തായാലും സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒളിച്ചോട്ടമാണ് നടനും സംവിധായകനുമായ വിജയ് ബാബു നടത്തിയിരിക്കുന്നത്. നിലവില്‍ നാട്ടിലേയ്ക്കുള്ള ടിക്കറ്റ് റദ്ദാക്കിയതായും വിവരമുണ്ട്.

എന്നാല്‍, താരത്തിന് ദുബായ് പോലുള്ള സ്ഥലത്ത് ഒളിച്ചു കഴിയണമെങ്കില്‍ അത്ര പിടിപാടുള്ള ആരുടെയെങ്കിലും സഹായം കൂടാതെ കഴിയില്ല എന്ന നിലപാടില്‍ ഉറച്ചു തന്നെയാണ് അന്വേഷണ സംഘം. എന്നാല്‍, അതാര് എന്നത് ഇനിയും പൂര്‍ണ്ണമായും വെളിപ്പെട്ടിട്ടുമില്ല.

ഈ സഹായി ഉന്നതനായ സിനിമാ മേഖലയിലുള്ള ഒരാളാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തു വരുന്നുമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. വിജയ് ബാബുവിന്റെ ഒളിവുമായി ബന്ധപ്പെട്ട് യുവനടനെ ചോദ്യം ചെയ്‌തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തു വരുന്നുണ്ട്.

യാത്രാരേഖകള്‍ ഇല്ലാ എന്നതുകൊണ്ടു തന്നെ ദുബായ് പോലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യല്‍ നിസ്സാരമാണ്. എന്നാല്‍ അതിന് സാധിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണമുള്ളതിനാലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അത് അങ്ങനെ തന്നെ ആകാനാണ് സാധ്യത.

ഇതിനിടെ, മേയ് 30 ന് വിജയ് ബാബു നാട്ടിലെത്തും എന്നാണ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, വിമാന ടിക്കറ്റ് റദ്ദാക്കി യാത്ര നീട്ടിവയ്ക്കാനാണ് വിജയ് ബാബുവിന്റെ അടുത്ത നീക്കം എന്ന് പൊലീസ് സംശയിക്കുന്നു.

വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് കൊടുത്തത് സിനിമാ ലോകവുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിജയ് ബാബുവിന് വേണ്ടി സുഹൃത്ത് 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ച് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. ഇവരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്ത് തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു നല്‍കിയത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത് എന്നാണ് വിവരം.

ഇതിനിടെ, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുമുണ്ട്.