‘ഇത് ലയണിനും ടൈഗറിനും ജനിച്ച ക്രോസ് ബ്രീഡ്’ വിജയ് ദേവരകൊണ്ടയുടെ ലൈഗറിന്റെ ട്രെയ്‌ലര്‍ പുറത്ത്

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവാരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നു നിർമ്മിക്കുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസായി ഓഗസ്റ്റ്…

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവാരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നു നിർമ്മിക്കുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസായി ഓഗസ്റ്റ് 25 നു പ്രേക്ഷകർക്ക് മുന്നിലെത്തും. ഒരു ആക്ഷൻ ചിത്രമായ ഒരുങ്ങുന്ന ലൈഗറിൽ ഒരു കിക്ക് ബോക്സർ ആയി ആണ് വിജയ് ദേവാരകൊണ്ട എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സാലാ ക്രോസ് ബ്രീഡ് എന്നാണ് ലൈഗറിന്റെ ടാഗ് ലൈൻ. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ അൻപതു ശതമാനത്തിലധികം യു എസ് ലാണ് ചിത്രീകരിച്ചത്. പുറത്തിറങ്ങി അൽപ സമയത്തിനുള്ളിൽ തന്നെ ട്രൈലെർ തരംഗമായി മാറിയിരിക്കുകയാണ്. അനന്യ പാണ്ഡേ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും ഒരു മുഖ്യ വേഷത്തിലെത്തുന്നു. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.