കൈയില്‍ റോസാപ്പൂക്കളുമായി പൂര്‍ണ നഗ്‌നനായി വിജയ് ദേവരകൊണ്ട; ലൈഗറിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

പുരി ജഗന്നാഥ് സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തുന്ന ലൈഗറിന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ഗ്ലൗസ് ധരിച്ച് കയ്യില്‍ റോസാപ്പൂക്കളുമായി പൂര്‍ണ നഗ്‌നനായി നില്‍ക്കുന്ന വിജയ് ദേവരകൊണ്ടയെ ബോള്‍ഡ് ഗെറ്റപ്പില്‍ ആണ് കാണാന്‍ കഴിയുക. നിരവധി പേരാണ് പോസ്റ്ററേറ്റെടുത്തിരിക്കുന്നത്.

സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിന്റെ ടാഗ് ലൈന്‍. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍. സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറിന്റെ ക്ലൈമാക്സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്.

‘എന്നില്‍ നിന്നും എല്ലാം എടുത്ത സിനിമ, പെര്‍ഫോമന്‍സില്‍ മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളിയായ സിനിമ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തരുന്നു, ഉടന്‍ നിങ്ങളിലേക്ക്,’ എന്നാണ് ഫസ്റ്റ് ലുക്ക് പങ്കു പങ്കുവച്ചുകൊണ്ട് ദേവരകൊണ്ട കുറിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ദേവരകൊണ്ടയുടെ നായിക അനന്യ പാണ്ഡേയാണ്. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ മറ്റൊരു താരം. പ്രശസ്ത അമേരിക്കന്‍ ബോക്സിങ് താരം മൈക്ക് ടൈസണ്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലൈഗര്‍ പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ലൈഗര്‍ മൊഴിമാറ്റിയുമെത്തും. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ടൈറ്റില്‍ 2021ലാണ് പുറത്തുവിട്ടത്. ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററില്‍ എത്തും.

Previous articleനന്ദന പോയിട്ട് 11 വര്‍ഷം! മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ചിത്ര
Next article‘ഓളെ മെലഡീ മെലഡീ..’ കല്യാണി-ടൊവിനോ ചിത്രം ‘തല്ലുമാലയിലെ’ പുതിയ ഗാനം