‘ഈ അടുത്തകാലത്തു കണ്ട എറ്റവും മലം കള്‍ട്ട് പടം ആണു കിംഗ് ഫിഷ്’

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കിംഗ് ഫിഷ് ഒടിടിയില്‍ സ്ട്രീംമിങ് ആരംഭിച്ചു. സണ്‍ നെക്സ്റ്റിലൂടെ ഇന്നലെയാണ് (15) ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അനൂപ്…

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കിംഗ് ഫിഷ് ഒടിടിയില്‍ സ്ട്രീംമിങ് ആരംഭിച്ചു. സണ്‍ നെക്സ്റ്റിലൂടെ ഇന്നലെയാണ് (15) ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അനൂപ് മേനോന്‍ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ബാലകൃഷ്ണനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഈ അടുത്തകാലത്തു കണ്ട എറ്റവും മലം കള്‍ട്ട് പടം ആണു അനൂപ് മേനോന്റെ കിംഗ് ഫിഷെന്നാണ് വിജയ് ബി ഏറാമ്പത്ത് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്. കല്യാണ രാമനില്‍ എയര്‍പോര്‍ട്ടില്‍ പിച്ചക്കാരന് മുട്ട കൊടുക്കുമ്പോള്‍ പിച്ചക്കാരന്‍ പറയും ‘മുട്ടയിലും സാഹിത്യമോ ‘ അതുപോലെ ആണു ഈ സിനിമ മുഴുവനും . വെര്‍ബല്‍ ഡയറിയ എന്നു പറഞ്ഞപോലെ സീനില്‍ കാണുന എല്ലാ സാധനത്തിലും ഫിലോസഫി കയറ്റി കണ്ടിരിക്കുന്നവരെ കൊല്ലാകൊല ചെയ്യുകയാണ് അനൂപേട്ടന്‍. നായകന്‍ ആയ എതോ വര്‍മയുടെ ഒന്നരമണിക്കൂര്‍ വെര്‍ബല്‍ കൊലപാതകം ആണു ചിത്രത്തില്‍ ഉടനീളം.

സിനിമ തുടങി കാണുന്നവന്റെ ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോള്‍ ആണു അടുത്ത കുരിശു രഞ്ജിത്ത് ബാലകൃഷ്ണന്റെ വരവ് . ജലം അതിന്റെ നാഥനെ കണ്ടെത്തി എന്ന് പറഞ്ഞപോലെ ആയി . എല്ലാ സിനിമയിലും ഒരെ അറുബോറന്‍ ഫിലോസഫി ആണു , മട്ടാഞ്ചേരിയില്‍ ഫ്ളൂട്ട് വായിക്കുന്ന ഡെന്‍വര്‍ രാജപ്പന്‍ , സ്ത്രീകളുടെ പ്ലേബോയ് കണ്‍സപ്റ്റ് . ഇത്രയ്ക്കും ക്ളീഷേകള്‍ ഉണ്ടങ്കിലും to be one womens man എന്ന കണ്‍സപ്റ്റ് മാറ്റി flirting ക്യാരക്ടര്‍ ആകുന്നതാണ് ഏക ആശ്വാസം . വെറുതെ ചായ കുടിക്കുമ്പോള്‍ വരെ ഫിലോസഫി പറയുന്ന ആളുകള്‍ പിന്നേ വെള്ളമടിക്കുമ്പോഴും പ്രണയിക്കുമ്പോഴും എന്താകും എന്ന് പ്രതേകിച്ചു പറയേണ്ടതില്ലലോ . ഒരുപാട് baseless സുബ്‌പ്ലോട്ടുകള്‍ ഉണ്ട് സിനിമയില്‍ , എന്തിനാണു എന്ന് ചോദിച്ചാല്‍? സംവിധായകന് തന്നെ അറിയില്ല പിന്നെയാണോ കണ്ടിരിക്കുന്ന നമുക്ക് . ചുമ്മ എന്തെങ്കിലും ഷൂട്ട് ചെയുക , meryl സ്ട്രീപ് , ക്ലിന്റ് eastwood തുടങ്ങിയവരെ മെന്‍ഷന്‍ ചെയ്തു ഫിലോസഫി പറയുക , അടുത്ത സീനില്‍ നിലത്തു നിന്നു എന്തെങ്കിലും പെറുക്കി എടുക്കുക അതിനെ പറ്റി വീണ്ടും ഫിലോസഫി പറയുക, റിപ്പീറ്റ് ,ഇതാണു സിനിമ . ഒരു ബേസിക് rivenge ഡ്രാമ ആണെങ്കിലും ശരിക്കുമുള്ള റിവഞ്ജ് കണ്ടിരിക്കുന്ന പ്രേക്ഷകരോട് ആണെന്നു മാത്രം ആണെന്നും പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു.

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. എന്നാല്‍ റിലീസ് നീണ്ടുപോയി. ഈ ഇടവേളയില്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം തിയറ്ററുകളില്‍ എത്തിയിരുന്നു. സുരഭി ലക്ഷ്മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പത്മ ആയിരുന്നു അത്.