വിജയ് ലോകേഷ് കനകരാജ് ചിത്രം’ദളപതി 67’ന്റെ പ്രഖ്യാപനം പൊങ്കലിന്?

‘മാസ്റ്ററി’ന് ശേഷം വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഒന്നുതന്നെ ഇതുവരെ എത്തിയിട്ടില്ലെങ്കിലും ദളപതി 67ന് ലഭിക്കുന്ന ഹൈപ്പ് ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയയിൽ ദളപതി 67നെ കുറിച്ച ചർച്ചകൾ നടക്കാത്ത ദിവസങ്ങൾ ഇല്ല എന്നു തന്നെ പറയാം ഇപ്പോഴിതാ ‘ദളപതി 67’ന്റെ പ്രഖ്യാപനം ഉടൻ എന്ന വാർത്തയാണ് കോളിവുഡിൽ നിന്നെത്തുന്നത്.

 

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദളപതി 67’ന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 15-ന് അതായത് പൊങ്കലിന് ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. നേരത്തെ ലോകേഷ് കനകരാജ് വിജയ് ചിത്രം വാരിശിന്റെ റിലീസിന് ശേഷമേ ദളപതി 67 നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്ന പറഞ്ഞിരുന്നു.

ദളപതി 67ൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാാണ് വിജയ് എത്തുകയെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം കൂടുതലും നടക്കുക കാശ്മീരിലായിരിക്കും. നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നതെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരിക്കും ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നൊക്കെയാണ് ദളപതി 67നെ കുറിച്ച് വരുന്ന വാർത്തകൾ