വിജയുടെ ‘വേലായുധ൦’  രണ്ടാം ഭാഗം എത്തുന്നു, അമ്പരപ്പോടു ആരാധകർ 

2011  ലെ വിജയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘വേലായുധം’, തമിഴ് സിനിമയിലെ ആദ്യ സൂപ്പർഹീറോ എന്ന പേരും ആ സമയത്തു ചിത്രത്തിന് ലഭിച്ചിരുന്നു, ഇപ്പോൾ വിജയ് ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്,…

2011  ലെ വിജയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘വേലായുധം’, തമിഴ് സിനിമയിലെ ആദ്യ സൂപ്പർഹീറോ എന്ന പേരും ആ സമയത്തു ചിത്രത്തിന് ലഭിച്ചിരുന്നു, ഇപ്പോൾ വിജയ് ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്, പ്രേക്ഷകര്ഡ് ഇഷ്ട്ടം നിറഞ്ഞ വേലായുധം ഇപ്പോൾ സെക്കന്റ് പാർട്ടോടുകൂടി  എത്തുന്നു എന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിനു ഒരുങ്ങുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നു.

2011 ലെ ദീപാവലി ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ് ആരംഭിച്ചത്. ലോകം മുഴുവൻ 820  പ്രിന്റോടു കൂടിയാണ് ഈ ചിത്രം റിലീസ് ചെയ്യ്തിരുന്നത്. ഈ ചിത്രത്തിനോടു കടുത്ത മത്സരത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ആയിരുന്നു ഏഴാം അറിവും, റാ വണ്ണും .ഈ സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്യ്തത് മോഹൻരാജ് ആയിരുന്നു അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചത്.

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിരുന്നത് വിജയ് ആന്റണി ആയിരുന്നു. ചിത്രത്തിൽ വിജയ് കൂടാതെ ,ഹൻസിക, ജെനീലിയ ഡിസൂസ, ശരണ്യ മോഹൻ, സൂരി, സന്താനം തുടങ്ങിവർ ആയിരുന്നു അഭിനയിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗ൦ എത്തുന്ന പ്രതീക്ഷയിലാണ് ആരാധകർ.