രഞ്ജിത്തമേയ്ക്ക് ചുവടുകൾ പരിശീലിക്കുന്ന വിജയ് ; ബിടിഎസ് വീഡിയോ കാണാം

വിജയ് നായകനായി എത്തിയ പുതിയ സിനിമയാണ് ‘വാരിശ്’ . വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. ഒരു ഫാമിലി ഡ്രാമയായിരുന്നു…

വിജയ് നായകനായി എത്തിയ പുതിയ സിനിമയാണ് ‘വാരിശ്’ . വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ജൈത്രയാത്ര തുടരുകയാണ്. ഒരു ഫാമിലി ഡ്രാമയായിരുന്നു വാരിശ് എന്ന സിനിമ. ചിത്രത്തിൽ നായികയായി എത്തിയത് തെന്നന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയാണ്.

എസ് തമൻ സംഗീത സംവിധാനം നിർവ്വഹിച്ച സിനിമയിലെ ഗാനങ്ങൾ സൂപ്പർഹിറ്റായി മാറിയിരുന്നു. ‘രഞ്ജിത്തമേ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിജയ് ആലപിച്ച ഗാനമായിരുന്നു ‘രഞ്ജിത്തമേ’. ഇപ്പോഴിതാ താരം ഗാനത്തിന് നൃത്തച്ചുവടുകൾ അഭ്യസിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘രഞ്ജിതമേ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്. സിനിമയിൽ ശരത്കുമാർ, എസ് ജെ സൂര്യ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയ താരങ്ങളുമുണ്ടായിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വാരിശ് നിർമ്മിക്കുന്നത്.കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വാരിശ് തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്.