മോഹൻലാൽ സർ ഇതിഹാസമാണെന്ന് വിജയ് സേതുപതി!!

മലയാളികളുടെ പ്രിയതാരമാണ് നടനാണ് മോഹൻലാൽ. ഇന്നും തന്റെ അഭിനയപാടവത്തിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന മോഹൻലാലിനെ കുറിച്ച് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.മോഹൻലാൽ ഇതിഹാസമാണെന്നാണ് വിജയ് സേതുപതി പറഞ്ഞിരിക്കുന്നത്.…

മലയാളികളുടെ പ്രിയതാരമാണ് നടനാണ് മോഹൻലാൽ. ഇന്നും തന്റെ അഭിനയപാടവത്തിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന മോഹൻലാലിനെ കുറിച്ച് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.മോഹൻലാൽ ഇതിഹാസമാണെന്നാണ് വിജയ് സേതുപതി പറഞ്ഞിരിക്കുന്നത്.

ഒരു യുട്യൂബ് ചാനലിന് നൽകിയ പഴയൊരു അഭിമുഖത്തിൽ ആയിരുന്നു സേതുപതിയുടെ ഈ പ്രതികരണം. ഇതിന്റെ വീഡിയോ ഫാൻ പേജുകളിൽ ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. കേരളത്തിലും എനിക്ക് ഒത്തിരി ആരാധകരുണ്ട്. അവരുടെ മെസേജുകൾ എനിക്ക് ഇടയ്ക്കിടയ്ക്ക് കിട്ടാറുമുണ്ട്. അവർ എന്നെ വളയധികം സനേഹിക്കുന്നു. വളരെ കുറച്ച് മലയാള സിനിമകൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ. തന്മാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്, അതുപോലെ തന്നെ ഭ്രമരവും.

വളരെ മികച്ച നടനാണ് മോഹൻലാൽ സർ. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ ഡേറ്റ് കാരണംഎനിക്ക് ആ സിനിമ മിസ്സായി പോയി. അദ്ദേഹം ഇതിഹാസമാണ്. ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങളൊന്നും ആരും തന്നെ പാഴാക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു