സെൽഫി എടുക്കാൻ സമ്മതിച്ചില്ല ; വിജയ് സേതുപതിയെ ആക്രമിച്ച് മലയാളി !

തെന്നിന്ത്യ സിനിമാലോകത്തെ മക്കൾ സെൽവമാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഒരു വ്യക്തി പിറകിൽ നിന്നും ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരലായിരിക്കുന്നത്. തന്റെ…

തെന്നിന്ത്യ സിനിമാലോകത്തെ മക്കൾ സെൽവമാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഒരു വ്യക്തി പിറകിൽ നിന്നും ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരലായിരിക്കുന്നത്. തന്റെ സഹായികൾക്ക് നടുവിലുള്ള വിജയ് സേതുപതിക്ക് നേർക്ക് ഒരാൾ ഓടിയടുക്കുന്നതായി കാണാം.തുടർന്ന് ഇയാളെ സുരക്ഷാ ജീവനക്കാർ വളയുന്നതും വീഡിയോയിലുണ്ട്. ഒരാൾ തന്റെ മേൽ ചാടാൻ ശ്രമിക്കുമ്പോൾ നടനെ സുരക്ഷാ ജീവനക്കാർ പിടിച്ച് നീക്കുന്നുണ്ട്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ വളയുകയും കൊണ്ടുപോകുകയും ചെയ്യുന്നതയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.അക്രമത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബംഗളുരുവിൽ താമസിക്കുന്ന ജോൺസൺ എന്ന മലയാളിയാണ് വിജയ് സേതുപതിയെ ആക്രമിച്ചത്. സെൽഫി എടുക്കാൻ സമ്മതിക്കാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മദ്യ ലഹരിയിലാണ് ജോൺസൺ ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.