കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിന് പകരം എത്തുന്നത് വിജയ് സേതുപതി!

അടുത്തിടെ കോളിവുഡിൽ നിന്ന് പുറത്ത് വന്നൊരു വാർത്തായണ് കമൽഹാസൻ നിർമിക്കുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ നായകനാവുന്നു എന്ന്. എന്നാൽ ഉദയനിധി സ്റ്റാലിൻ മന്ത്രി ആയതിനാൽ ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്നും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകാൻ…

അടുത്തിടെ കോളിവുഡിൽ നിന്ന് പുറത്ത് വന്നൊരു വാർത്തായണ് കമൽഹാസൻ നിർമിക്കുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ നായകനാവുന്നു എന്ന്. എന്നാൽ ഉദയനിധി സ്റ്റാലിൻ മന്ത്രി ആയതിനാൽ ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്നും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകാൻ അഭിനയം നിർത്തുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിൻ അറിയിച്ചിരുന്നു.


തമിഴ്നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ ഇപ്പോൾ എന്നാൽ. കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിന് പകരക്കാരനായി വിജയ് സേതുപതി എത്തും എന്നുള്ള വാർത്തകൾ പുറത്ത് വരികയാണ്.RKFI54 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി നായകനാവുക. അതേ സമയം ഉദയനിധിയുടെ നിർമ്മാണ സ്ഥാപനമായ റെഡ് ജയന്റ് മൂവീസാണ് കമൽഹാസന്റെ വരാനിരിക്കുന്ന ചിത്രമായ ഇന്ത്യൻ 2 നിർമ്മിക്കുന്നത്.

വിക്രമിന് ശേഷം കമൽ ഹാസനും വിജയ് സേതുപതിയും നല്ല ബന്ധത്തിലാണെന്നും അതിനാൽ പുതിയ സിനിമയിൽ വിജയ് സേതുപതി നായകനാവുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കമൽ ഹാസന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വക്താവ് അറിയിച്ചിരിക്കുന്നത് അങ്ങനെ സംഭവിച്ചാൽ വിജയ് സേതുപതിയും കമൽഹാസനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമിത്.