വിജയ് ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ ലീക്കായി..! ആശങ്ക അറിയിച്ച് ആരാധകര്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വരിശ്.. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്ന വിവരമാണ് ആരാധകര്‍ക്ക് നിരാശ ഉണ്ടാക്കിയിരിക്കുന്നത്. സിനിമയുടെ ചില സുപ്രധാന രംഗങ്ങള്‍ ലീക്കായിരിക്കുകയാണ്. ലീക്കായ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ ഒരു ആശുപത്രി സീന്‍ ആണ് പുറത്തായിരിക്കുന്നത്. ഈ സിനിമാ സെറ്റില്‍ നേരത്തെയും സമാന അനുഭവം ഉണ്ടായിട്ടുണ്ട്.

ഇത്തവണ ചിത്രത്തിലെ സുപ്രധാന രംഗമാണ് ലീക്കായത് എന്നാണ് പുറത്ത് വരുന്ന വിവരം, ഇപ്പോള്‍ ലീക്കായിരിക്കുന്ന വീഡിയോയില്‍ നടന്‍ വിജയ് യേയും പ്രഭുവിനേയും കാണാന്‍ സാധിക്കുന്നുണ്ട്. വിജയിയും പ്രഭുവും ചേര്‍ന്ന് ഒരു സ്‌ട്രെച്ചര്‍ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതായാണ് വീഡിയോയില്‍ ഉള്ളത്. പിന്നീട് കട്ട് പറയുന്നതും എല്ലാം വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. വിജയ് ചിത്രത്തില്‍ ഡോക്ടറിന്റെ വേഷത്തിലാണ് പ്രഭു എത്തുന്നത്.

ഇതിന് മുന്‍പ് ചിത്രത്തിലെ മറ്റ് പ്രധാന രംഗങ്ങള്‍ ലീക്കായതോടെ സിനിമയുടെ സെറ്റ് തന്നെ നിര്‍മ്മാതാക്കള്‍ മാറ്റിയിരുന്നു. ഇത്തരത്തില്‍ സിനിമയുടെ ചിത്രീകരണം ലീക്കായി പുറത്ത് വരുന്നതില്‍ വിജയ് യുടെ ആരാധകരും ആശങ്ക അറിയിച്ചിരുന്നു.

സെറ്റില്‍ വെച്ച് തന്നെ ലീക്കാവുന്ന വീഡിയോകള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കും. സംഭവങ്ങള്‍ തുടരുന്നതോട്കൂടി ഇനി ചിത്രീകരണം നടക്കുന്ന വേളയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വെയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Previous articleസയനോരയുടെ പുത്തന്‍ ഫോട്ടോഷൂട്ട്! കമന്റുകള്‍ അറിയിച്ച് താരനിര!
Next article‘വളരെ മോശം സേവനം, ജീവിതത്തില്‍ ഇനി ഒരിക്കലും കയറില്ല’!!വിമാനത്തില്‍ നിന്നും നേരി ദുരനുഭവം പറഞ്ഞ് നസ്രിയ