താൻ കാരണം ബുദ്ധിമുട്ടിയ ജനങ്ങളോട് കൈകൂപ്പി ക്ഷമ ചോദിച്ച് വിജയ് !!

തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് യെ വളഞ്ഞ് മാധ്യമങ്ങളും ആരാധകരും. താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുള്‍പ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ…

തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് യെ വളഞ്ഞ് മാധ്യമങ്ങളും ആരാധകരും. താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുള്‍പ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു. വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ വൈറലായി മാറികൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്‌ത വിജയിയുടെ ചിത്രങ്ങളും ധാരാളമായി ഷെയർ ചയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞതിരഞ്ഞെടുപ്പിൽ വിജയ് സൈക്കളിൽ വന്ന് വോട്ട് ചെയ്തത് ദേഷ്യതലത്തിൽ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇന്ധന വില വർദ്ധനവികൾ പ്രതിഷേധിച്ച് ആയിരുന്നു താരം കാർ ഒഴിവാക്കി സൈക്കിളിൽ വന്നതെന്നാണ് മാധ്യമങ്ങൾ വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ തിരക്കിലേക്ക് കാർ കൊണ്ടുവരുമ്പോൾ ഉള്ള ബുദ്ധിമട്ട് ഒഴിവാക്കാനാണ് കാറിൽ എത്തിയതെന്നായിരുന്നു താരത്തിന്റെ വാദം. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന വിജയ് വോട്ട് ചെയ്യാനുള്ള അവസരം പരമാവധി വിനയോഗിക്കുന്ന താരം കൂടിയാണ്.

വിജയിയുടെ ഫാൻസ്‌ അസോസിയേഷനും വിജയ് മക്കൾ നീക്കം എന്ന പേരിൽ ഇത്തവണത്തെ സന്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. നേരുത്തെ താരത്തിന്റെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ ഓൾ ഇന്ത്യ ദളപതി വിജയ് നീക്കം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. വിജയിയുടെ മാതാപിതാക്കൾ തന്നയായിരുന്നു തലപ്പത്ത് ഉണ്ടായിരുന്നതും. എന്നാൽ തന്റെ പേരിൽ പാർട്ടി രൂപീകരിച്ചതിന്റെ പേരിൽ വിജയ് കേസ് നൽകിയതോടെ പാർട്ടി പിരിച്ച് വിടുകയായിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് തന്റെ ആരാധന കൂട്ടാഴ്മക്ക് മത്സരിക്കാനായി വിജയ് അനുമതി നൽകിയത്.