രണ്ട് മക്കളെയും ദര്‍ശനയ്ക്ക് വിട്ടുകൊടുത്തിട്ടുണ്ട്, വേര്‍പിരിയലില്‍ വീട്ടുകാര്‍ക്ക് വീട്ടുകാര്‍ക്ക് വിഷമമുണ്ട്, അതില്‍ കാര്യമില്ലല്ലോ : വിജയ് യേശുദാസ്

ലോകം മുഴുവന്‍ ആദരിക്കുന്ന ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് വിവാഹ മോചിതനായി എന്ന വാര്‍ത്ത ചിലരില്‍ എങ്കിലും ഞെട്ടലുണ്ടാക്കിയിരിക്കാം. അതും പ്രണയിച്ച് വിവാഹിതരായവര്‍. അപ്പോള്‍ ആ കുടുംബത്തിനുള്ളിലെ…

ലോകം മുഴുവന്‍ ആദരിക്കുന്ന ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് വിവാഹ മോചിതനായി എന്ന വാര്‍ത്ത ചിലരില്‍ എങ്കിലും ഞെട്ടലുണ്ടാക്കിയിരിക്കാം. അതും പ്രണയിച്ച് വിവാഹിതരായവര്‍. അപ്പോള്‍ ആ കുടുംബത്തിനുള്ളിലെ നാളുകളായുള്ള അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. എന്നിരുന്നാലും, മകന്‍ വിവാഹ മോചിതനായതില്‍ വീട്ടുകാര്‍ക്ക് വലിയ വിഷയം തന്നെയാണെന്നും അവരതിനെ വൈകാരികമായി സമീപിച്ചതു കൊണ്ടാണെന്നും വിജയ് യേശുദാസ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദാമ്പത്തിലെ ജീവിതത്തിലെ താളപ്പിഴകളാണ് വിവാഹ മോചനത്തിലേയ്ക്ക് എത്തിച്ചത്. അത് നമ്മളെ ബാധിക്കാതിരിക്കില്ലല്ലോ. പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും. മക്കളെ ദര്‍ശനയ്ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. എന്നാല്‍, അവരുടെ കാര്യത്തില്‍ അച്ഛന്‍ അമ്മ എന്ന നിലയില്‍ ഞങ്ങളെപ്പോഴും ഒരുമിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്.

മക്കള്‍ക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അവര്‍ അത് മനസ്സിലാക്കി നില്‍ക്കുന്നവരാണ്, സോ അതങ്ങനെ പോവുന്നു. എന്നാല്‍, വീട്ടിലുള്ളവര്‍ അത് സെന്‍സിറ്റീവായിട്ടാണ് കാണുന്നത്. ഇത്ര സപ്പോര്‍ട്ടീവായിട്ട് അതിനെ കാണണമെന്നില്ല. അത് അവരുടെ വിഷമം കൊണ്ടാണെന്നും വിജയ് യേശുദാസ് പറയുന്നു.

വിവാഹ മോചനവും അക്കാര്യത്തിലുള്ള വീട്ടുകാരുടെ നിലപാടുകളും എന്റെ മ്യൂസിക്കിനെ വളര്‍ത്തിയിട്ടേയുള്ളൂ. ജീവിതത്തില്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ നമുക്ക് പ്രചോദനമാകില്ലേ. അതുപോലെ. വിജയ് സ്ട്രോംഗാണോ എന്ന ചോദ്യത്തിന് ആയി വരുന്നു എന്നായിരുന്നു മറുപടി.

Vijay Yesudas Images
Vijay Yesudas Images

സാധാരണക്കാര്‍ക്കിടയില്‍ പോലും ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തകള്‍ സര്‍വ സാധാരണം പോലെ ആയിരിക്കുന്നു. പുനര്‍ വിവാഹവും അതു പോലെ തന്നെ. പൊരുത്തപ്പെടാന്‍ കഴിയാത്ത രണ്ടു ജീവിതങ്ങള്‍ വേര്‍ പിരിയുമ്പോള്‍ അവര്‍, സെലിബ്രേറ്റികളാകുമ്പോള്‍ വിമര്‍ശകരുടെ എണ്ണം കൂടുമെന്നു മാത്രം. എന്നാല്‍, മാതാപിതാക്കള്‍ പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നത് വാര്‍ത്തയാകുന്നതിനൊപ്പം മക്കളുടെ കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയുകയും ചെയ്യും.