“ഐസ്‌ക്രീം കഴിച്ചാല്‍ അപ്പ വഴക്ക് പറയും” വിജയ് യേശുദാസ് അന്ന് പറഞ്ഞത് ഇന്ന് വൈറല്‍

മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രിയ ഗാനനന്ധര്‍വ്വന്‍ അദ്ദേഹത്തിന്റെ സിനിമാ പിന്നണി ഗാനരംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വരമാധുര്യം കേള്‍ക്കാതെ മലയാളികളുടെ ഒരു ദിനവും കടന്നു പോയിട്ടുണ്ടാവില്ല. ഈ ഗാനപര്യയ്ക്ക് 60 വര്‍ഷം തികയുമ്പോള്‍…

മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രിയ ഗാനനന്ധര്‍വ്വന്‍ അദ്ദേഹത്തിന്റെ സിനിമാ പിന്നണി ഗാനരംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വരമാധുര്യം കേള്‍ക്കാതെ മലയാളികളുടെ ഒരു ദിനവും കടന്നു പോയിട്ടുണ്ടാവില്ല. ഈ ഗാനപര്യയ്ക്ക് 60 വര്‍ഷം തികയുമ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തനിന്റെ ഈ നേട്ടത്തില്‍ മകന്‍ വിജയ് യേശുദാസിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അച്ഛനെ കുറിച്ചുള്ള വിജയ് യേശുദാസിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു അത്. ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത് എന്ന് വിജയ് പറയുന്നു.

അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങള്‍ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്‌സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ടെന്നും

വിജയ് പറയുന്നു. അതേസമയം, യേശുദാസിന്റെ മകന്‍ എന്ന ലേബല്‍ തനിക്ക് തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമായി എന്നും വിജയ് യേശുദാസ് തുറന്ന് പറയുന്നുണ്ട്. നിരാശ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നു എന്ന് വിജയ് യേശുദാസ് പറഞ്ഞു.