പുതിയ ബാർബർ ഷോപ്പുമായി വിജയ് യേശുദാസ്, പുത്തൻ സംരംഭത്തിന് തുടക്കം കുറിച്ച് താരപുത്രൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ ബാർബർ ഷോപ്പുമായി വിജയ് യേശുദാസ്, പുത്തൻ സംരംഭത്തിന് തുടക്കം കുറിച്ച് താരപുത്രൻ!

Vijay Yesudas new business shop

മലായാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് യേശുദാസ്. വര്ഷങ്ങളായി നിരവധി ചിത്രങ്ങളിലെ ഗാനത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അനുഗ്രഹീത ഗായകൻ മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഗാനം ആലപിച്ചിട്ടുണ്ട്. ഗായകൻ മാത്രമല്ല, താൻ ഒരു മികച്ച നടൻ കൂടിയാണെന്ന് വിജയ് യേശുദാസ് തെളിയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ അവൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന്റെ അരങ്ങേറ്റം നടത്തിയത്. ശേഷം 2015ൽ തമിഴിൽ ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയിൽ മാരിയിൽ വില്ലൻ വേഷത്തിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇതിനു ശേഷവും താരം സിനിമകൾ ചെയ്തു.

Vijay Yesudas Images

Vijay Yesudas Images

ഇപ്പോഴിതാ ഒരു പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. പുരുഷന്മാർക്കും ആൺകുട്ടികൾക്കും ആയി കൊച്ചിയിൽ ഒരു ബാർബർ ഷോപ്പ് ബിസിനസ് ആരംഭിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് ആണ് വിജയ് കൊച്ചിയിൽ തുടങ്ങിയിരിക്കുന്നത്. ഗായകൻ, നടൻ എന്നീ ലേബലുകളിൽ നിന്നും പുതിയൊരു സംരംഭത്തിലേക്ക് വിജയ് യേശുദാസ് ഇപ്പോൾ കടന്നിരിക്കുകയാണ്.

വിദേശരാജ്യങ്ങളിൽ പരിചിതമായ ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് ചോപ്പ് ഷോപ്പ്. എന്നാൽ ഇത് ഇന്ത്യയിൽ തന്നെ ഒരു സ്ഥലത്ത് മാത്രമേ ഉണ്ടായിരുന്നോളൂ. ഇപ്പോൾ കേരളത്തിൽ ഉള്ള ഈ ബ്രാൻഡിന്റെ പ്രവർത്തനമാണ് വിജയ് യേശുദാസും രണ്ടു പങ്കാളികളും ചേർന്ന് ഏറ്റെടുത്തിരിക്കുന്നത്. മുൻപ് ഇന്ത്യയിൽ ഗോവയിൽ മാത്രമായിരുന്നു ചോപ്പ്‌ ഷോപ്പ് പ്രവർത്തിച്ചിരുന്നത്. യു.എസ് ആസ്ഥാനമായി ആണ് ചോപ്പ് ഷോപ്പ് പ്രവർത്തിക്കുന്നത്.

ഇതേസമയം താൻ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ പാടില്ല എന്ന് വിജയ് യേശുദാസ് തീരുമാനിച്ചകാര്യം പുറത്ത് പറഞ്ഞിരുന്നു. ഇതിനു ശേഷം നിരവധി വിമർശനങ്ങൾ ആണ് താരത്തിന് നേർക്ക് ഉയർന്നത്. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും വിജയ് ഇതിനോടൊന്നും ഇത് വരെ പ്രതികരിച്ചില്ല.

Trending

To Top