Home Film News വിജയ് യേശുദാസ്- ജോനിറ്റ ഡോഡ ചിത്രം; ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണിലെ ആദ്യഗാനം പുറത്തിറങ്ങി

വിജയ് യേശുദാസ്- ജോനിറ്റ ഡോഡ ചിത്രം; ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സാല്‍മണിലെ ആദ്യഗാനം പുറത്തിറങ്ങി

വിജയ് യേശുദാസും ജോനിറ്റ ഡോഡയും മുഖ്യവേഷത്തില്‍ എത്തുന്ന ത്രി ഡി സിനിമ സാല്‍മണിലെ ആദ്യഗാനം പുറത്തിറങ്ങി. രാജ്യത്തെ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യഗാനം ഏഴ് ഭാഷകളിലും പുറത്തുവിട്ടിട്ടുണ്ട് അണിയറപ്രവര്‍ത്തകര്‍. ടു ഡി രൂപത്തില്‍ ആണ് ഗാനം പുറത്തിറങ്ങിയത്. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലാദ്യമായി ഏഴു ഭാഷകളിലുള്ള ഗാനങ്ങളുടെ വീഡിയോ ഒരേ ദിവസം പുറത്തിറക്കിയത് വിജയ് യേശുദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്. കാതല്‍ എന്‍ കവിതൈ എന്ന ഗാനമാണ് തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി ഭാഷകളില്‍ പുറത്തിറങ്ങുന്നത്.

തമിഴില്‍ നവീന്‍ കണ്ണന്റെ രചയില്‍ സിദ് ശ്രീരാം ആലപിച്ച ഗാനം മലയാളത്തില്‍ നവീന്‍ മാരാരും തെലുങ്കില്‍ രാജേഷും രചനയും രണ്ട് ഭാഷകളിലും ശ്രീജിത്ത് എടവന ആലപിക്കുകയും ചെയ്തിരിക്കുന്നു. കന്നഡയില്‍ അനിഷ് പി സി മാംഗളൂരിന്റെ വരികള്‍ക്ക് ശ്രീകാന്ത് ഹരിഹരനും ഹിന്ദിയിലും മറാഠിയിലും ഉമേഷ് യാദവിന്റെ വരികളില്‍ അഭിജിത്ത് ദാമോദരനും അജയ് ജയറാമും പാടിയ ഗാനം ബംഗാളിയില്‍ എസ് കെ മിറാജിന്റെ വരികളില്‍ ശ്രീറാം സുശീലാണ് ആലപിച്ചിരിക്കുന്നത്.

ബംഗാളിയിലെ ഗാനറെക്കോര്‍ഡിംഗ് ബംഗ്ലാദേശിലാണ് നിര്‍വഹിച്ചത്. മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. പ്രണയ ദിനത്തില്‍ സിനിമയിലെ ഗാനങ്ങളുടെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരുന്നു.

 

Exit mobile version