ഞാൻ ആദ്യം മുതൽ ആഗ്രഹിച്ച കാര്യം ആയിരുന്നു മമ്മൂക്കയെ വെച്ചുള്ള ചിത്രം വിജയ് ബാബു 

ഒരുപാടു നാളുകൾക്കു ശേഷം സിനിമയിൽ സജീവമാകുകയാണ്  നടനും, നിര്മാതാവുമായ വിജയ് ബാബു, ഇപ്പോൾ താരത്തിന്റെ ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ കാണിച്ചു തരാറുള്ള വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഇപോൾ ഈ…

ഒരുപാടു നാളുകൾക്കു ശേഷം സിനിമയിൽ സജീവമാകുകയാണ്  നടനും, നിര്മാതാവുമായ വിജയ് ബാബു, ഇപ്പോൾ താരത്തിന്റെ ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ കാണിച്ചു തരാറുള്ള വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഇപോൾ ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ സംവിധായകനെ ആണ് പരിചയപ്പെടുത്തി തരുന്നത്. അതിത്യൻ ചന്ദ്ര ശേഖരൻ. ഇപ്പോൾ സിനിമയുടെ പുതിയ വിശേഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് വിജയ് ബാബു.

ഒരു മനോഹര ചിത്ര്൦ തന്നെയാണ് ഇത്. കുടുംബവും ഒത്തു തീയറ്ററിൽ കണ്ടു സന്തോഷിക്കാൻ പറ്റിയ ചിത്രം. സുരാജ്, സൈജു കുറുപ്പും, ബേസിൽ ജോസഫ് എന്നിവരാണ് പ്രമുഖ താരങ്ങളായി ചിത്രത്തിൽ എത്തുന്നത്. ഈ മൂവരുടെ പ്രവർത്തികൾ കണ്ടു പ്രേക്ഷകർക്ക്‌ ചിരിക്കാൻ പറ്റിയ ഒരു ചിത്രം തന്നെയാണ് എങ്കിലും ചന്ദ്രികേ എന്ന ചിത്രം. സിനിമ ആയാലും, ബിസ്സിനെസ്സ് ആയാലും പാർട്ണർ ഷിപ്പിൽ ഒരു പാളിച്ച തോന്നിയാൽ അവിടം കൊണ്ട് എല്ലാം അവസാനിപ്പിക്കണം.

എല്ലാം വർക്കിലും ഞാൻ ആണ് കൂടുതൽ ചെയ്‌യുന്നത്‌ എന്ന് തോന്നിയാൽ അത് ഒരു പാർട്ണർഷിപ്പ് ആണെന്ന് പറയാൻ കഴിയില്ല, തന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യാൻ, അങ്ങനെ ഉദ്ദേശിച്ച ഒന്നായിരുന്നു  കോട്ടയം കുഞ്ഞച്ചൻ. അതിനുവേണ്ടി ചില മുൻ സ്റ്റെപ്പുകൾ നടത്തിയിരുന്നു, എന്നാൽ നടൻ പറഞ്ഞു നിർത്തി, അതുപോലെ ജീവിതത്തിൽ ചില ഉയർച്ചയും, താഴ്ച്ചയും ഉണ്ടാകും, പക്ഷെ പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കലും നമ്മൾ തളരുത് വിജയ് ബാബു പറയുന്നു. അതിന്റെ ഭാഗമായാണ് എന്റെ വീണ്ടുമുള്ള തിരിച്ചു വരവ്, അത് തന്നെയാണ് ഞാൻ എല്ലാവരോട് പറയാൻ ആഗ്രഹിക്കുന്നതും.