വിജിലേഷ് വിവാഹിതനാകുന്നു, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് താരം

ചെറിയ വേഷങ്ങളിൽ കൂടി പ്രശസ്തനായ യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്ദ്യം അറിയിച്ചു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ സിനിമകളിൽ താരം…

ചെറിയ വേഷങ്ങളിൽ കൂടി പ്രശസ്തനായ യുവനടൻ വിജിലേഷ് വിവാഹിതനാകുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്ദ്യം അറിയിച്ചു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ സിനിമകളിൽ താരം തന്റെ കഴിവ് തെളിയിച്ചു, നെഗറ്റീവ് റോളിൽ ആണ് താരം ഏറെയും തിളങ്ങിയത്, എങ്കിലും വളരെ പെട്ടെന്ന് തന്നെ താരത്തിനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ തന്റെ വിവാഹത്തീയതി പുറത്ത് വിട്ടിരിക്കുകയാണ് താരം,  കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി,  വിവാഹം ജനുവരിയിലോ ഫെബ്രുവരിയിലോ കാണുമെന്നാണ് താരം നേരത്തെ പറഞ്ഞത്.

മാർച്ച് 29 തിന്നാന് താരം വിവാഹിതനാകുന്നത്, വിജിലേഷ് തന്നെയായിരുന്നു വിവാഹക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാം, കൂടെ ഉണ്ടാവണം എന്ന് എഴുതിയായിരുന്നു വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്.  വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ആരാധകർ ഏറ്റെടുത്തിരുന്നു.

ജീവിതത്തില്‍     ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന/ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷ് തന്റെ സോഷ്യൽ മീഡിയയിൽ എഴുതിയത്.