ആരാധകര്‍ക്കിടയിലേക്ക് കിടിലന്‍ ലുക്കില്‍ എത്തി വിക്രം! കൊച്ചിയില്‍ ‘കോബ്ര’യുടെ പ്രൊമോഷന്‍ പൊടിപൊടിക്കുന്നു!

തന്റെ ഏറ്റവും പുതിയ സിനിമയായ കോബ്രയുടെ പ്രമോഷന് വേണ്ടി കേരളത്തില്‍ എത്തി വിക്രം. കൊച്ചിയില്‍ എത്തിയ പ്രിയ താരത്തിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹം, സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നിടത്തേക്ക് പോകുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ആരാധകര്‍ക്ക് ഇടയിലേക്ക് കിടിലന്‍ ലുക്കിലാണ് താരം ഇത്തവണയും എത്തിയിരിക്കുന്നത്. തന്റെ ആരാധകരെ എന്നും ചേര്‍ത്ത് പിടിയ്ക്കുന്ന വിക്രം.. ഇത്തവണയും അതില്‍ മാറ്റം ഒന്നും വരുത്തിയില്ല..

വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്ന അദ്ദേഹം തന്നെ കാത്തിരുന്ന ആരാധകരിലേക്ക് ഇറങ്ങിച്ചെന്നു.. അദ്ദേഹത്തെ വളരെ സ്‌നേഹത്തോടെ വരവേല്‍ക്കുന്ന ആരാധകരേയും കാണാം.. അവര്‍ക്കൊപ്പം വിക്രം സെല്‍ഫികളും പകര്‍ത്തി.. കുറച്ച് നേരം അവിടെ ചിലവഴിച്ച് താരം പരിപാടി നടക്കുന്നിടത്തേക്ക് പോവുകയായിരുന്നു. വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

ചിത്രത്തിന്റെ പ്രചാരണത്തിനായി വിക്രം കേരളത്തില്‍ എത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുക. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതാണ് ‘കോബ്ര’ എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള ആരാധകരുടെ ആവേശം. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ അരങ്ങേറ്റ ചിത്രമെന്ന സവിശേഷതയുമുണ്ട് കോബ്രയ്ക്ക്.

അതേസമയം, മലായാളി താരങ്ങളായ റോഷന്‍ മാത്യുവും മിയ ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..

 

Previous articleഈ മോള്‍ ആരാണെന്ന് അറിയില്ല പക്ഷേ, ഒരു കാര്യം പറയാം..! വൈറല്‍ വീഡിയോ പങ്കുവെച്ച് കൈലാസ് മേനോന്‍!
Next articleജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് പുസ്തക പ്രകാശനവും നടത്തി സുരേഷ് ഗോപി