‘കോബ്ര’ കണ്ട് നിരാശരായ വിക്രമിന്റെ ആരാധകരോട് സംവിധായകന്‍ പറഞ്ഞത്!

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ആരാധകരുടെ പ്രിയ താരം വിക്രമിന്റെ കോബ്ര എന്ന സിനിമ പുറത്തിറങ്ങിയത്. പ്രീ റിലീസ് ഹൈപ്പ് വലിയ തോതില്‍ നേടി ചിത്രത്തിന് പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒപ്പം വളരാന്‍ കഴിഞ്ഞില്ല എന്ന…

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ആരാധകരുടെ പ്രിയ താരം വിക്രമിന്റെ കോബ്ര എന്ന സിനിമ പുറത്തിറങ്ങിയത്. പ്രീ റിലീസ് ഹൈപ്പ് വലിയ തോതില്‍ നേടി ചിത്രത്തിന് പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒപ്പം വളരാന്‍ കഴിഞ്ഞില്ല എന്ന പരാതിയുമുണ്ട്. ആദ്യ പകുതി കണ്ട് കഴിഞ്ഞ് രണ്ടാം പകുതിയില്‍ ഒരുപാട് പ്രതീക്ഷിച്ച വെച്ച പ്രേക്ഷകര്‍ക്ക് പക്ഷേ.. തിരക്കഥയില്‍ ഒരു ക്ലാരിറ്റി കുറവും അനുഭവപ്പെട്ടു എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെയ്ക്കാന്‍ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചോദ്യോത്തര വേളയില്‍ ആരാധകര്‍ സിനിമയെ കുറിച്ച് പറഞ്ഞ അഭിപ്രായവും അതിന് സംവിധായകന്‍ പറഞ്ഞ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. കോബ്രയുടെ സ്‌ക്രീന്‍ പ്ലേ.. വളരെ കണ്‍ഫ്യൂഷന്‍ നിറഞ്ഞതായിരുന്നു എന്നാണ് സംവിധായകനോട് ഒരു പ്രേക്ഷകന്‍ പറഞ്ഞത്.. അതിന് അജയ് ജ്ഞാനമുത്തു നല്‍കിയ മറുപടി ഇതായിരുന്നു.. ആദ്യമായി നിങ്ങള്‍ക്ക് സിനിമ കണ്ട് കണ്‍ഫ്യൂഷന്‍ തോന്നിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു..

പക്ഷേ.. സാധിക്കുമെങ്കില്‍ സിനിമ ഒന്നുകൂടി കണ്ട് നോക്കണം എന്നാണ് അദ്ദേഹം പറയുന്നത്… നല്ല സിനിമകള്‍ സമ്മാനിച്ച നിങ്ങള്‍ തന്നെയാണ് കോബ്ര ചെയ്തത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്ന ഒരു വ്യക്തിയുടെ കമന്റിന്.. സംവിധായകന്റെ മറുപടി ഇതായിരുന്നു… നിങ്ങള്‍ക്ക് നിരാശ തോന്നിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു… എന്റെ അടുത്ത സിനിമ നിങ്ങളെ തൃപ്തപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമ ഇറങ്ങിയ ആദ്യ നാള്‍ തന്നെ സിനിമയുടെ ദൈര്‍ഘ്യം ആസ്വാദനത്തെ ബാധിക്കുന്നു എന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയതോടെ സിനിമയുടെ 20മിനുറ്റ് ദൈര്‍ഘ്യം വെട്ടികുറച്ചിരുന്നു. പിന്നീട് ചിത്രത്തിലെ സ്‌ക്രീന്‍ പ്ലേയിലെ ചേര്‍ച്ച കുറവ് മുതല്‍ ഒരുപാട് പോരായ്മകള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.