വിക്രം ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്ത് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വിക്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതി പുറത്ത് വന്നിരിക്കുകയാണ്.

ജൂലൈ എട്ടിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇതിന്റെ പ്രൊമൊയും പുറത്തുവിട്ടിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് വിക്രം എത്തുക. സോണി മ്യൂസിക് ആണ് ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്.

റോളക്‌സ് എന്ന വില്ലന്‍ വേഷത്തിലെത്തി അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു സൂര്യ ചിത്രത്തില്‍ കാഴ്ചവെച്ചത്. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇതെന്നാണ് പറഞ്ഞത്. കൂടാതെ മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Previous articleപ്രതി വിജയ് ബാബുവിന്റെ വരവ് ബി.ജി.എമ്മിട്ട് ആഘോഷിച്ച് താരസംഘടന! ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം!
Next articleഉലക നായകന്റെ പുഷ് അപ്പ് വീഡിയോ! ഏറ്റെടുത്ത് ആരാധകര്‍!