‘പതിനഞ്ച് വര്‍ഷം വൈകിയാണ് താന്‍ ട്വിറ്ററില്‍ എത്തുന്നത്’ ഗംഭീര തുടക്കം നല്‍കി ആരാധകര്‍

കോബ്ര, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ ചിയാന്‍ വിക്രം. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ‘@chiyaanvikram’ ആണ്. ട്വിറ്ററിലെ വിക്രത്തിന്റെ ആദ്യ പോസ്റ്റ് ഒരു വീഡിയോ…

കോബ്ര, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ ചിയാന്‍ വിക്രം. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ‘@chiyaanvikram’ ആണ്.

ട്വിറ്ററിലെ വിക്രത്തിന്റെ ആദ്യ പോസ്റ്റ് ഒരു വീഡിയോ ആയിരുന്നു, അതില്‍ അദ്ദേഹം പറഞ്ഞു, ”ഇത് ഞാനാണ് ചിയാന്‍ വിക്രം. ഇത് ശരിക്കും ഞാനാണ്. ആശയക്കുഴപ്പത്തിലാകരുത്. ഞാന്‍ വേഷപ്രച്ഛന്നനല്ല. പാ.രഞ്ജിത്തിനൊപ്പമുള്ള എന്റെ അടുത്ത ചിത്രത്തിനായുള്ള എന്റെ ലുക്ക് ഇതാണ്. എന്റെ ആരാധകരുമായി സംവദിക്കാനും എന്റെ സിനിമകളെക്കുറിച്ച് അവരെ അറിയിക്കാനും ട്വിറ്റര്‍ എന്നെ അനുവദിക്കുന്നുവെന്ന് എന്നോട് പറഞ്ഞു. പക്ഷേ, ഞാന്‍ ഏകദേശം 15 വര്‍ഷം വൈകി. പക്ഷേ, ഇത് ശരിയായ സമയമാണെന്ന് എനിക്ക് തോന്നുന്നു. ‘ ആരാധകരുടെ സ്നേഹം അനുഭവിക്കാന്‍ വേണ്ടിയാണ് താന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വിക്രം തന്റെ ഇന്‍സ്റ്റാഗ്രാമിലെത്തി ആരാധകരുമായി സംവദിച്ചിരുന്നു. താരം ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ചതോടെ നിരവധി ആരാധകരാണ് വീഡിയോയുടെ കമന്റ് വിഭാഗത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്. വിക്രമിന്റെ കോബ്ര ഓഗസ്റ്റ് 31 ന് തിയേറ്ററുകളില്‍ എത്തും.