കടലിനക്കരെ പോണോരേ…! വേദിയെ ഇളക്കി മറിച്ച് വിക്രത്തിന്റെ പാട്ട്!

കോബ്ര സിനിമയുടെ റിലീസിന്റെ ഭാഗമായുള്ള പ്രൊമോഷന്‍ പരിപാടിയ്ക്ക് വേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു ആരാധകരുടെ പ്രിയ താരം ചിയാന്‍ വിക്രം. എന്നും തന്റെ ആരാധകരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്ന നടനാണ് അദ്ദേഹം. താരത്തിന്റെ ഈ വിനയം തന്നെയാണ് ആരാധകര്‍ക്കും വിക്രമിനെ ഏറ്റവും പ്രിയപ്പെട്ടവനാക്കുന്നത്. ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം വേദിയില്‍ വെച്ച് ഗാനം ആലപിച്ചിരിക്കുകയാണ് അദ്ദേഹം. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കടലിനക്കരെ പോണോരേ.. എന്ന മലയാള സിനിമയിലെ ഹിറ്റ് ഗാനം പാടിയാണ് അദ്ദേഹം വേദിയെ ഇളക്കി മറിച്ചത്. ആരാധകരുടെ ആവശ്യപ്രകാരം ആണ് അദ്ദേഹം ഈ ഗാനം ആലപിച്ചത്. വരികള്‍ ഒന്നും കൃത്യമായി അറിയാതിരുന്നിട്ട് പോലും അദ്ദേഹം വളരെ ആസ്വദിച്ച് വേദിയില്‍ വെച്ച് പാട്ട് പാടി.. ആരാധകരും ഒപ്പം പാടി.. വിക്രമിന്റെ പാട്ട് ഏറ്റുപാടി മിയയും ചിത്രത്തിലെ മറ്റ് താരങ്ങളും വേദിയില്‍ വെച്ച് ഒപ്പം കൂടി.. ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ഇന്‍ഫോപാര്‍ക് കൊച്ചി

ക്യാംപസില്‍ നടന്ന കോബ്ര പ്രമോഷന്‍ ഇവന്റില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോകളാണ് വൈറലായി മാറുന്നത്. ആ ഗാനത്തിന് ശേഷം തന്റെ തന്നെ അനന്യന്‍ എന്ന ചിത്രത്തിലെ അണ്ടകാക്ക കൊണ്ടക്കാരി എന്ന് തുടങ്ങുന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു.

അതേസമയം, കോബ്ര എന്ന വിക്രം സിനിമയ്ക്കായി ആരാധകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് വരുന്ന ആഗസ്റ്റ് 31ന് അവസാനിക്കുന്നത്. അന്ന് സിനിമ തീയറ്ററുകളില്‍ എത്തും. അജയ് ജ്ഞാനമുത്തുവാണ് ഈ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വീണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളായി വിക്രം എത്തുന്ന സിനിമയാണ് കോബ്ര.

Previous articleചന്തിക്ക് പിടിച്ച് കമിതാക്കളുടെ ഫോട്ടോഷൂട്ട് വിമർശനം നേരിടുന്നു !!
Next articleനടി കനിഷ്‌ക സോണി സ്വയം വിവാഹിതയായി !!