‘വിക്രം വേദ’യ്ക്ക് റെക്കോര്‍ഡ് പ്രദര്‍ശനം..! ബോളിവുഡിന് ആശ്വാസമേകുമോ..?

തമിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു വിക്രം വേദ. ഇപ്പോഴിതാ ഈ സിനിമ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ സിനിമാ പ്രേമികളും വലിയ പ്രതീക്ഷയിലാണ്. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടും സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം…

തമിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു വിക്രം വേദ. ഇപ്പോഴിതാ ഈ സിനിമ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ സിനിമാ പ്രേമികളും വലിയ പ്രതീക്ഷയിലാണ്. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടും സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. നൂറിലധികം രാജ്യങ്ങളില്‍ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെപ്തംബര്‍ 30നാണ് വിക്രം വേദ റിലീസിന് എത്തുന്നത്. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

തമിഴില്‍ മാധവനും വിജയ് സേതുപതിയുമായിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നത്. ഇപ്പോഴിതാ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തിന്റെ കരുത്തുറ്റ നായകന്മാരായ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് ആ കഥാപാത്രങ്ങളായി എത്തുന്നത്. ഹിന്ദിയില്‍ ഈ സിനിമ മറ്റൊരു വിജയം ആകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.. സിനിമയുടെ ട്രെയിലറും അതിനുള്ള സാധ്യത കാട്ടിത്തരുന്നുണ്ട്.

നീരജ് പാണ്ഡെയാണ് ഹിന്ദി റീമേക്കിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ടി സീരീസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രൈഡേ ഫിലിംവര്‍ക്ക്‌സ്, ജിയോ സ്റ്റുഡിയോസ് എന്നീ പ്രശസ്ത ബാനറുകളില്‍ എത്തുന്ന ചിത്രം, ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുക. ബോളിവുഡില്‍ സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ വിക്രം വേദ അതിനെല്ലാം ഒരു മാറ്റം വരുത്തും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.