‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടു’

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടൂ.അതിപ്പോള്‍ പരസ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാലും ആ…

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടൂ.അതിപ്പോള്‍ പരസ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാലും ആ ശ്രമം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് വിമല്‍ ടോമി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നഷ്ടങ്ങളിലാണ് പ്രണയം കൂടുതല്‍ തീവ്രമാകുന്നത്.
ആ തീവ്രതയില്‍ അതൊന്നു പുനര്‍ജനിച്ചാല്‍ അത്ര സുന്ദരമായതൊന്നും ഈ ലോകത്തു വേറെയില്ല
‘ന്റെയ്ക്കക്കൊരു പ്രേമുണ്ടാര്‍ന്നു ‘
ഭാവനയെയും ഷറഫുദിനെയും നായകരാക്കി ആദില്‍ അഷ്റഫ് എഴുതി എടുത്ത് വെട്ടിയിറക്കിയ സിനിമയാണ് വിഷയം.
സംഭവം വല്യ കഥയൊന്നുമില്ല.
പ്രകടങ്ങളും ക്യാമറയും വല്യ കുഴപ്പമില്ലെന്ന് പറയാം.
ആദ്യ പകുതി നന്നായി ഈഴഞ്ഞു. രണ്ടാം പകുതി അവസാനത്തോട് അടുത്താണ് എന്തെങ്കിലും സിനിമയില്‍ ഉണ്ടെന്നു ഒരു തോന്നലുണ്ടാക്കുന്നത്.
കല്യാണം ചില ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന ഒരാകുടുക്കുകള്‍ സിനിമ അവിടെയൊന്നു തൊട്ടു തലോടി പോകുന്നുണ്ട്.ആകെ പറയാന്‍ അത്രേ ഒള്ളൂ.
ഭാവനയെ വല്യ പരിശ്രമം എടുത്താണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തിച്ചതെന്നു കേട്ടൂ.അതിപ്പോള്‍ പരസ്യത്തിന് വേണ്ടിയാണെന്ന് പറഞ്ഞാലും ആ ശ്രമം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത് രാംടെകെ, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.