സിനിമ താരങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്!

വിനയ് ഫോർട്ട് എന്ന താരം മലയാളികൾക്ക് ഏറെ സുപരിചിതനാണ്. പ്രേമം എന്ന ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ താരം തന്റെ രാഷ്ട്രീയ…

Vinay fort about election

വിനയ് ഫോർട്ട് എന്ന താരം മലയാളികൾക്ക് ഏറെ സുപരിചിതനാണ്. പ്രേമം എന്ന ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ താരം തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. സിനിമ താരങ്ങൾ ഇലെക്ഷനിൽ മത്സരിക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ സ്ഥാനത്ത് അധികാരം ഏൽക്കുന്നതിനോടും തനിക്ക് താൽപ്പര്യം ഇല്ല എന്നുമാണ് താരം വ്യക്തമാക്കിയത്.
സിനിമ താരങ്ങള്‍ പൊതുവെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് താരം പറഞ്ഞത്. സിനിമയിലും മറ്റും വലിയ തിരക്കിൽ ഉള്ള താരങ്ങൾ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ എംപിയോ, എംഎല്‍എയോ ആയി കഴിഞ്ഞാൽ അവർ ഇരിക്കുന്ന സ്ഥാനത്തിനോട് വേണ്ട രീതിയിൽ നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും ഒരു തരത്തിൽ അത് ജനങ്ങളോട് കാണിക്കുന്ന മോശമായ ഒരു പ്രവർത്തി ആകുമെന്നും താരം പറഞ്ഞു. കാരണം സിനിമയിലും അഭിനയത്തിലും വലിയ തിരക്കുള്ള ഒരാൾക്ക് രാഷ്ട്രീയത്തിൽ വേണ്ട രീതിയിൽ ശ്രദ്ധ ചെലുത്താൻ കഴിയുമോ എന്ന് സംശയമുള്ള കാര്യം ആണ്.
കലാകാരമാരുടെ ഇടയിൽ ഒരിക്കലും രാഷ്ട്രീയ പാർട്ടി കടന്നുവരരുത്. അവർ എപ്പോഴും സ്വതന്ത്രർ ആയിരിക്കണം എന്നാണു ഞാൻ വിശ്വസിക്കുന്നത്. തിരക്കുള്ള ഒരു കലാകാരൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ അയാൾക്ക് വേണ്ടരീതിയിൽ അയാളുടെ അഭിനയവും രാഷ്ട്രീയ സ്ഥാനവും മുന്നോട്ട് കൊടുപോകാൻ കഴിയുമെന്ന് എന്ന് എനിക്ക് തോന്നുന്നില്ല. അഴിമതി രഹിതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള വ്യക്തികൾക്ക് വോട്ട് ചെയ്യണം, അതിൽ പാർട്ടി നോക്കരുത് എന്നാണ് എന്റെ നിലപാട് എന്നുമാണ് വിനയ് പറഞ്ഞത്. ഒരു ചാനൽ പരുപാടിയിൽ ആണ് താരം ഈ കാര്യം വ്യക്തമാക്കിയത്.