‘ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത നായ്ക്കളുടെ ചിത്രവുമായി വിനായകന്‍’! രഞ്ജിത്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ ലോകം

ഐഎഫ്എഫ്കെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വിമര്‍ശനം നിറയുകയാണ്. താരങ്ങളെല്ലാം പലതരത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും സംഭവത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ്. ഉടമസ്ഥനെ കണ്ടാല്‍…

ഐഎഫ്എഫ്കെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വിമര്‍ശനം നിറയുകയാണ്. താരങ്ങളെല്ലാം പലതരത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും സംഭവത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ്. ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത നായ്ക്കളുടെ ചിത്രവുമായിട്ടാണ് വിനായകന്‍ എത്തിയിരിക്കുന്നത്.

അതേസമയം, രഞ്ജിത്തിന് പരോക്ഷ മറുപടിയുമായാണ് വിനായകന്‍ എത്തിയത്.
ചിത്രം രഞ്ജിത്തിനുള്ള മറുപടിയെന്നാണ് സോഷ്യല്‍ ലോകം ഒന്നടങ്കം പറയുന്നത്.
മീഡിയയില്‍ ഒരുവിഭാഗം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ഐഎഫ്എഫ്കെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോടാണ് രഞ്ജിത്ത് ഉപമിച്ചിരുന്നത്. എന്നാല്‍ കൂവല്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്മയാണ് അത് സംഭവിക്കുന്നതെന്നും സൂചിപ്പിക്കാന്‍ സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോട് ഉപമിച്ചാണ് രഞ്ജിത് സംസാരിച്ചത്.

‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകള്‍ മേളയെ സമ്പന്നമാക്കി എന്നായിരുന്നു സംവിധായകന്റെ ഭാഷ്യം.

Renjith
Renjith

‘ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിന്റെ ഉടമസ്ഥനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലി പുറത്താക്കാറില്ല,’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.