കലാഭവന്‍ മണിയുടെ നായികയാവാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു..!! പക്രുവിന്റെ കാര്യത്തില്‍ മറിച്ച് ചിന്തിക്കാന്‍ വിനയന്‍ വിഡ്ഢിയല്ല..!

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രുവും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു അത്ഭുത ദ്വീപ്. ഇരൂന്നൂറില്‍പരം കൊച്ചു മനുഷ്യരെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമാ…

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രുവും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു അത്ഭുത ദ്വീപ്. ഇരൂന്നൂറില്‍പരം കൊച്ചു മനുഷ്യരെ അണിനിരത്തി വിനയന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മറ്റൊരു പ്രധാന ഏടായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി പഞ്ചാബി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സുന്ദരിയായ നായിക മല്ലിക കപൂറിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

vinayan 4

സിനിമയെ കുറിച്ച് അന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ആരെങ്കിലും ഒരാള്‍ ആയിരിക്കും നായിക ആയി എത്തുക എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് വേണ്ടി കലാഭവന്‍ മണിയുടെ നായികയാവാന്‍ പലരോടും ചോദിച്ചപ്പോള്‍ അന്നത്തെ നായികമാരെല്ലാം ഒഴിഞ്ഞു മാറി എന്നാണ് വിനയന്‍ പറയുന്നത്.

അതുകൊണ്ട് തന്നെ പൊക്കം കുറഞ്ഞ പക്രു നടനായി എത്തുന്ന ഈ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവരാരും വരുമെന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍ എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുടെ ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ തന്നെ മല്ലികയെ നായികയായി മനസ്സില്‍ കണ്ടത് എന്നും വിനയന്‍ പറയുന്നു.

അതേസമയം, ഗിന്നസ് പക്രു പറഞ്ഞതുപോലെ നായികയെ കള്ളം പറഞ്ഞ് അല്ല കൊണ്ടുവന്നത്, പൊക്കം കുറഞ്ഞവരുടെ രാജ്യത്തെ രാജകുമാരന്‍ ഗജേന്ദ്രന് കല്യാണം ഉറപ്പിച്ചിരുന്ന രാജകുമാരി പൃഥ്വിരാജിന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന കഥ തന്നെയാണ് മല്ലികയോട് പറഞ്ഞത് എന്നും സംവിധായകന് വിനയന്‍ വെളിപ്പെടുത്തി.