ഡയറക്ടറെ ചോദ്യം ചെയ്യുന്ന ഒരു നായകനെ ഞാൻ അംഗീകരിക്കില്ല!

ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് വിനയൻ. മലയാളികൾ ആരാധിക്കുന്ന സംവിധായകരിൽ ഒരാൾ കൂടിയാണ് വിനയൻ. എന്നാൽ സ്റ്റാർ വാല്യൂ നിലനിർത്താൻ വേണ്ടി തന്റെ നിലപാടുകൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയാൻ…

Vinayan about Dileep

ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് വിനയൻ. മലയാളികൾ ആരാധിക്കുന്ന സംവിധായകരിൽ ഒരാൾ കൂടിയാണ് വിനയൻ. എന്നാൽ സ്റ്റാർ വാല്യൂ നിലനിർത്താൻ വേണ്ടി തന്റെ നിലപാടുകൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയാൻ മടിക്കുന്ന ഒരാൾ അല്ല വിനയൻ. സമൂഹം തന്നെ കുറിച്ച് എന്ത് വിചാരിച്ചാലും തന്റെ നിലപാടുകൾ വ്യക്തമായി സംസാരിക്കുന്ന മനുഷ്യൻ ആണ് വിനയൻ. അത് കൊണ്ട് തന്നെ ഇദ്ദേഹത്തിന് വിരോധികളും ഏറെയാണ്. ദിലീപുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വിനയന് സിനിമയിൽ ഏറെക്കാലമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ഇപ്പോൾ ഈ വിലക്കുകൾ മാറുകയും വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയുമാണ് താരം. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ തനിക്ക് വിലക്കേർപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിനയൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വിനയൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് ഊമപെണ്ണിന് ഉരിയാടപയ്യൻ. ആദ്യം ചിത്രത്തിൽ നായകനായി തിരഞ്ഞെടുത്തത് ദിലീപിനെ ആയിരുന്നു. അതിനായി ദിലീപിന് അഡ്വാൻസും നൽകിയിരുന്നു. എന്നാൽ നിരവധി ഡിമാന്റുകൾ ആണ് ദിലീപ് മുന്നോട് വെച്ചത്. എഴുത്ത് കാരനെ മാറ്റണം എന്ന ഡിമാൻഡ് വരെ അന്ന് ദിലീപ് പറഞ്ഞു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ ഒരു ഡയറക്ടറെ ചോദ്യം ചെയ്യുന്ന ഒരു നടനെ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിയില്ല . അങ്ങനെ അന്ന് കൊടുത്ത് അഡ്വാൻസ് തിരിച്ചു വാങ്ങുകയും ചിത്രത്തിലേക്ക് ജയസൂര്യയെ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

ഞാൻ സംവിധാനം ചെയ്ത ഏഴോളം ചിത്രങ്ങളിൽ ദിലീപ് ആയിരുന്നു നായകൻ. എന്നാൽ അയാൾ സൂപ്പർതാരം ആയപ്പോൾ നമ്മുടെ മുന്നിൽ ഒരുപാട് ഡിമാന്റുകൾ നിരത്തുവാൻ തുടങ്ങി. എന്നെ സംബന്ധിച്ചോളം അതൊന്നും അംഗീകരിക്കാം കഴിയുമായിരുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞു കുറച്ച് സിനിമയും ചെയ്ത് അവാർഡുകളും വാങ്ങിയ്ച്ച് ഒതുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. സിനിമയിൽ ആണെങ്കിലും ജീവിതത്തിൽ ആണെന്ന്കിലും എനിക്ക് ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്തിട്ടുള്ളു. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ ദിലീപിന് അനുകൂലമായി നിലപാടുകൾ എടുത്ത് എന്നൊരു സംസാരം വന്നിരുന്നു. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.

ഒരിക്കലും ഈ വിഷയത്തിൽ ഞാൻ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അത്തരം കള്ളവാർത്തകളോട് എനിക്ക് പ്രതികരിക്കേണ്ട കാര്യവും ഇല്ലായിരുന്നു. ഇന്നും പല സൂപ്പർസ്റ്റാറുകൾക്കും എന്നോട് വിരോധം ഉള്ളതിന്റെ കാരണക്കാരൻ ദിലീപ് ആണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോൾ നിരവധി പേര് എന്നെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു ഞാൻ ഒഴിവാകുകയായിരുന്നു.