മോഹന്‍ലാല്‍ അതിന് തയ്യാറാണെങ്കില്‍ ഒരു ജീവന്‍മരണ പോരാട്ടത്തിന് ഞാനും തയ്യാര്‍! – വിനയന്‍

മോഹന്‍ലാലിനെ വെച്ചുള്ള തന്റെ സ്വപ്‌ന പ്രൊജക്ടിനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്‍ വിനയന്‍. ദ ക്യുവിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമൊത്തുള്ള ഒരു സിനിമയെ കുറിച്ച് സംവിധായകന്‍ മനസ്സ് തുറന്നത്. ഭീമന്‍ എന്ന സിനിമാ പ്രൊജക്ടിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭീമന്‍ നമുക്ക് ചെയ്യാം എന്ന് മോഹന്‍ലാല്‍ പറയുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആ സിനിമയുമായി ലാലിനൊപ്പം മുന്നോട്ട് പോകും എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, തന്റെ രാവണന്‍ എന്ന സബ്ജക്ടിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വെച്ച് തുറന്ന് പറഞ്ഞു..

അതിന് മോഹന്‍ലാല്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞു.. എന്നാണ് വിനയന്‍ പറയുന്നത്. ഇനിയിപ്പോള്‍ ഭീമന്‍ നമുക്ക് ചെയ്യാം എന്ന് ലാല്‍ പറയുകയാണെങ്കില്‍ അതൊരു ജീവന്‍മരണ പോരാട്ടമായി ഞാന്‍ ഏറ്റെടുക്കുമെന്നാണ് വിനയന്‍ പറയുന്നത്. അതിലോട്ട് ഞാന്‍ എല്ലാ മാറ്റും.. ആ സിനിമ ചെയ്യാന്‍ മോഹന്‍ലാലിന് സാധിക്കും.. കാരണം ഒരു സിനിമയ്ക്ക് വേണ്ടി എങ്ങനെ വേണമെങ്കിലും മേക്കോവര്‍ ചെയ്യാന്‍

സാധിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും വിനയന്‍ നടനെ കുറിച്ച് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴം ചെയ്യാത്തത് കൊണ്ട് ഇനി തന്റെ സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല എന്ന സംശവും മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ചു.. അതേസമയം, വിനയന്‍ എന്ന സംവിധായകന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍..

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹിറ്റ് സിനിമ തന്നെയാണ് തന്റെ തിരിച്ചു വരവ് അറിയിച്ചുകൊണ്ട് വിനയന്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്… പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വഴി പുതിയൊരു സൂപ്പര്‍സ്റ്റാറിനേയും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുകയാണ്.

Nikhina