ഒട്ടേറെ പ്രതിസന്ധികളിൽ കൂടി കടന്ന് പോയാണ് സത്യം സിനിമ ഒരുക്കിയത്

കഴിഞ്ഞ ദിവസം ആണ് പ്രിത്വിരാജ് നായകനായി അഭിനയിച്ച സത്യം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 17 വര്ഷം തികയുന്നത്. പ്രിത്വിരാജിന്റെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു സത്യം എന്ന ചിത്രത്തിൽ കിട്ടിയിരുന്നത്. ഇപ്പോൾ ഈ അവസരത്തിൽ ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്കി കുറിച്ച കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയത്. വിനയന്റെ വാക്കുകൾ ഇങ്ങനെ, “സത്യം” എന്ന പൃഥ്വിരാജിൻെറ ആദ്യ ആക്ഷൻ ചിത്രത്തിൻെറ17-ാം വാർഷികത്തിന് എൻെറ സുഹൃത്ത് അജിത്ത് ആശംസകൾ നേർന്നുകൊണ്ട് അയച്ച സന്ദേശവും ഫോട്ടായും ഇപ്പഴാണ് ഞാൻ കണ്ടത് ആ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.. നന്ദി അജിത്ത്.. ഞാനിതുവരെ കാണാത്ത എൻെറ ഒരു ഫോട്ടോ ആണിത്. സത്യം റിലീസായിട്ട് 17 വർഷം എത്ര പെട്ടന്ന് കടന്നു പോയി.. സത്യവും, തൊട്ടടുത്ത ചിത്രമായ അത്ഭുതദ്വിപും ഒക്കെ ഒട്ടേറെ പ്രതിസന്ധികളിലൂടെ എടുത്ത ചിത്രങ്ങളാണ്.. വെറും പ്രതിസന്ധികളല്ല സംഘടനാപരമായ ചില പ്രശ്നങ്ങൾ… അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും ഉയർത്തി പിടിച്ചതിൻേറതായ ചില പ്രശ്നങ്ങൾ.. പക്ഷേ ആ രണ്ടു സിനിമകളും മോശമല്ലായിരുന്നു എന്നു പറയുന്നു.. പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാർഡ് കിട്ടിയ മീരയുടെ ദു:ഖം പോലെയും, എൻെറ മറ്റൊരു ഹൊറർ ഫിലിം ആയിരുന്ന വെള്ളിനക്ഷത്രം പോലെയും സത്യവും അത്ഭുതദ്വീപും രാജുവിൻെറ ആദ്യകാല വളർച്ചയിൽ ഗുണമേ ചെയ്തുള്ളു ദോഷമൊന്നും ചെയ്തില്ല.

Prithviraj confirm covid 19
Prithviraj confirm covid 19

ഇപ്പൊ രാജു മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നു… ഇനിയും ആ വളർച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു… അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാർ ഉൾപ്പടെ എല്ലാ ടെക്നീഷ്യൻ മാർക്കും അന്നത്തെ പുതുമുഖ നായിക പ്രിയാമണി അടക്കം എല്ലാ താരങ്ങൾക്കും നല്ലതേ ഭവിച്ചിട്ടുള്ളു… ഇനിയും അതുണ്ടാവട്ടെ.. സിനിമ ഒരു മായിക പ്രപഞ്ചമാണ് അവിടെ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും നമുക്കാവില്ല… എത്ര തൻേറടിയുടെയും മുഖം ചിലപ്പോൾ മഞ്ഞലോഹത്തിൻെറ മുന്നിൽ മഞ്ഞളിച്ചു പോകുമെന്നു പറയാറില്ലേ.. മുന്നോട്ടു നോക്കി മാത്രം ഒാടുന്നവനേ വിജയിക്കു എന്നൊരു തത്വശാസ്ത്രമാണ് സിനിമയിൽ പഠിപ്പിച്ചു വച്ചിരിക്കുന്നത്.. പക്ഷേ അങ്ങനല്ല കേട്ടോ പിന്നോട്ടൊന്നു നോക്കി തൻെറ മനസ്സാക്ഷിയേ ഒന്നു സ്മരിച്ചതു കൊണ്ടോ ഇത്രയും നിറമൊന്നുമില്ലാത്ത പഴയ ഒർമ്മകളിലൂടെ ഒന്നു പോയതു കൊണ്ടോ വിജയമൊന്നും അന്യമാകില്ല… മാത്രമല്ല ആ വിജയത്തിന് പ്രത്യേക സുഖവും ഉണ്ടാകും സത്യസന്ധതയുടെയും വ്യക്തിത്വത്തിൻേറതുമായ സുഖം.. അതു സിനിമയിലെന്നല്ല മനുഷ്യ ജീവിതത്തിലെ ഏതു രംഗത്തും പ്രസക്തിയുള്ളതാണ്.. അങ്ങനെയുള്ളവരെയാണ് കാലം രേഖ പ്പെടുത്തുന്നതും.

Previous articleമറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ള ഈ ജീവിതം തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ
Next articleആ കാര്യങ്ങൾ വിവാഹത്തിന് ശേഷം പ്ലാൻ ചെയ്തത് കൊണ്ടായിരിക്കാം നടക്കാതെ പോയത്, അനുഭവം പങ്ക് വെച്ച് രസ്ന പവിത്രൻ