“ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും”! നായകന്റെ മുഖത്ത് ഒന്നും വരില്ലെന്ന കമന്റിന് സംവിധായകന്റെ മറുപടി!!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രത്തച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പത്തൊമ്പതാ നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റേ പേര്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം…

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രത്തച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പത്തൊമ്പതാ നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റേ പേര്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

മലയാളത്തിലെയും വിദേശത്തെയും നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം മറ്റൊരു ചരിത്രമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിനയന്‍ എന്ന സംവിധായകന്റെ കരിയറിലെ തന്നെ മികച്ച സിനിമയായി ഇത് മാറും എന്നും വിലയിരുത്തപ്പെടുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം സിജു വില്‍സണ്‍ ആണ്. ഇത്രയും വലിയ ഒരു സിനിമ ഒരുക്കുമ്പോള്‍ സ്റ്റാര്‍ഡം എന്ന വസ്തുത നിരസിച്ച് സിജു എന്ന കാലാകാരനെ പ്രധാന കഥാപാത്രമാക്കിയതില്‍ വിനയന് നേരെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴും അത് തുടരുന്നു എന്നതാണ് സത്യം. കോമഡി കഥാപാത്രങ്ങളും മറ്റ് ചെറിയ റോളുകളും ചെയ്ത് മലയാള സിനിമയില്‍ തുടക്കം കുറിച്ച നടനാണ് സിജു വില്‍സണ്‍. ഇപ്പോഴിതാ സിനിമയില്‍ അദ്ദേഹത്തെ നായകനാക്കിയതിന് ഒരു പ്രേക്ഷകന്‍ കൊടുത്ത കമന്റും അതിന് സംവിധായകന്‍ വിനയന്‍ കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ”എല്ലാം കൊള്ളാം ബട്ട് പടത്തിലേ നായകന്‍ താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല” എന്നാണ് സിജുവിനെ താഴ്ത്തികെട്ടി കൊണ്ടുള്ള ഒരു കമന്റ്.

ഇതിന് സംവിധായകന്‍ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ആരാധകരുടെ കൈയ്യടി നേടുന്നത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.”ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. രഞ്ജിത് സിജുവിന്റെ ഫാനായി മാറും ഉറപ്പ്..” എന്നാണ് വിനയന്‍ കമന്റിന് നല്‍കിയിരിക്കുന്ന മറുപടി. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക വേഷത്തിലാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നത്.