യാതൊരു അവകാശ വാദവുമില്ല, നിങ്ങളുടെ ആശിര്‍വാദം വേണം..!! – വിനയന്‍

മലയാളി സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമ സംവിധായകന്‍ വിനയനാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച്…

മലയാളി സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമ സംവിധായകന്‍ വിനയനാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച് ഏറ്റവും പുതിയ കുറിപ്പിലെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തില്‍ ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമയും അതിന്റെ പ്രമേയവും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും

എന്ന് താന്‍ വിശ്വസിക്കുന്നതായാണ് സംവിധായകന്‍ വിനയന്‍ ഈ സിനിമയെ കുറിച്ച് പറയുന്നത്. അതേസമയം, ഈ സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ് എന്ന സിനിമയുടെ ടീസര്‍ സ്വീകരിച്ച പ്രേക്ഷകര്‍ സിനിമയേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്ന പ്രത്യാശയും സംവിധായന്‍ വിനയന്‍ ഈ കുറിപ്പിലൂടെ പ്രകടിപ്പിക്കുന്നു. പ്രമേയം കൊണ്ടും ചിത്രത്തിന്റെ വലിപ്പം കൊണ്ടും ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കാവുന്ന സിനിമയാണ് ‘പത്തൊന്‍പതാം നൂറ്റാണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ തന്നെ തീയറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നതായും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകന്‍ വിനയന്‍ അറിയിക്കുന്നു. മറ്റ് യാതൊരു അവകാശ വാദവുമില്ലെങ്കിലും നിങ്ങളേവരുടെയും ആശിര്‍വാദങ്ങളുടെ അവകാശിയാകാന്‍ ആഗ്രഹിക്കുന്നു.. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഒരു നല്ല സിനിമ വിജയിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആവശ്യമില്ലെന്നും പടം ഇറങ്ങുന്നതിനു മുമ്പേ നെഗറ്റീവ് പറയുന്നവരെ നേരിടാന്‍ കേരളത്തിലെ യഥാര്‍ത്ഥ സിനിമാ സ്‌നേഹികള്‍ തന്നെ ധാരാണം എന്നെല്ലമാണ് സംവിധായകന്റെ പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.