സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം.. മലയാളികള്‍ നല്‍കിയതാണ്..! – വിനയന്‍

സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ആരാധകരിലേക്ക് എത്തിയത്. ഇപ്പോഴിതാ സിനിമ ഏറ്റെടുക്കുന്ന മലയാളികള്‍ക്കുള്ള ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഈ സിനിമയുടെ സംവിധായകന്‍ വിനയന്‍. ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയ സിജു വില്‍സനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് വിനയന്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പ് മലയാളികളും ഏറ്റെടുക്കുകയാണ്. സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം..

മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു, എന്നാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ച് കുറിച്ചത്… വിനയന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം.. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു, കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാളസിനിമയ്കു സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍…

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും… എന്നെസ്‌നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദി…എന്നാണ് വിനയന്‍ കുറിച്ചത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന

ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവുമാണ് ഇത്. ബിഗ്ബജറ്റില്‍ ചരിത്ര സിനിമയായി ഒരുക്കിയ ഈ ചിത്രത്തില്‍ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Nikhina