പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വന്‍ വിജയം ആയി മാറവെ സംവിധായകന്‍ വിനയന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്്റ്റാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ നായകനായ സിജു വില്‍സണ്‍ കുതിരപ്പുറത്ത് വളരെ സിംപിളായി ചാടിക്കയറുന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനയന്‍, അതോടൊപ്പം അദ്ദേഹം കുറിച്ച വാക്കുകളാണ് മലയാളി പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കുന്നത്. സിനിമയിലെ ഈ സീന്‍ സിജു വില്‍സണ്‍ റോപ്പിന്റെ സഹായത്തോടെ ചെയ്തത് ആണോ എന്നാണ് പലരുടേയും സംശയം..
ഇപ്പോഴിതാ ഈ സംശയം വീഡിയോ പങ്കുവെച്ച് തന്നെ തീര്‍ത്ത് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്.
അതിന്റെ ഒരു റിസള്‍ട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്.. എന്നാണ് അദ്ദേഹം സിജു വില്‍സണ്‍ കുതിരപ്പുറത്ത് ചാടിക്കയറുന്ന വീഡിയോ പങ്കുവെട്ട് കുറിച്ചിരിക്കുന്നത്. വിനയന്റെ പോസ്റ്റിന് കമന്റുമായി പ്രിയപ്പെട്ട സംവിധായകന് നന്ദി അറിയിച്ച് സിജു വില്‍സണ്‍ വീണ്ടുമെത്തി… സര്‍ പകര്‍ന്നു തന്ന ഊര്‍ജ്ജം ആണ്
ഇതൊക്കെ ചെയ്യാനുള്ള ഇന്ധനം എന്നില്‍ നിറച്ചത്.. എന്നാണ് സിജു വില്‍സണ്‍ കുറിച്ചിരിക്കുന്നത്.. താങ്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പകര്‍ന്ന് നല്‍കിയ മോട്ടിവേഷനും എല്ലാം നന്ദി.. സിജു വില്‍സണ്‍ എഴുതി..
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…