മലയാള സിനിമയിലെ പുരുഷാധിപത്യം!! ഇനി വരുന്നത് അങ്ങനൊരു കാലമല്ല! തുറന്നടിച്ച് വിന്‍സി അലോഷ്യസ്

മലയാള സിനിമയില്‍ ഇപ്പോഴും പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന് തുറന്നടിച്ച് നടി വിന്‍സി അലോഷ്യസ്. തന്റെ ഏറ്റവും പുതിയ സിനിമ 1744 വൈറ്റ് ഓള്‍ട്ടോയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ്…

മലയാള സിനിമയില്‍ ഇപ്പോഴും പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന് തുറന്നടിച്ച് നടി വിന്‍സി അലോഷ്യസ്. തന്റെ ഏറ്റവും പുതിയ സിനിമ 1744 വൈറ്റ് ഓള്‍ട്ടോയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് നടി തന്റെ അഭിപ്രായം പറഞ്ഞത്. മാറ്റങ്ങള്‍ മലയാള സിനിമയില്‍ വരുന്നുണ്ട് എങ്കില്‍ കൂടി… ഇപ്പോഴും ഇവിടെ പുരുഷാധിപത്യമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം, ഇത് ഇത്രയും കാലത്തെ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നത് ആണെന്നും…

ഈ അഭിപ്രായം തികച്ചും വ്യക്തിപരം ആണെന്നും വിന്‍സി അലോഷ്യസ് പറയുന്നു. അത് മാറിയാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കൊള്ളാം എന്നും നടി അഭിമുഖത്തില്‍ വെച്ച് പറയുന്നുണ്ട്. അതേസമയം തന്നെ മലയാള സിനിമ മാറ്റത്തിന്റെ പാതയില്‍ ആണെന്നും വിന്‍സി അലോഷ്യസ് പറയുന്നു. സ്ത്രീ കേന്ദ്ര കഥാപാത്രമായി സിനിമകള്‍ എത്തി അത് വിജയിക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്നത് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെയാണ്.. അതിന് അര്‍ത്ഥം സ്ത്രീകളുടെ കാലമാണ് എന്നല്ല. രണ്ട് പേരും ഒരുപോലെ പോകേണ്ട കാലമാണ് വരുന്നത് എന്നും നടി പറയുന്നു. സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറയുന്നതൊക്കെ ആ കഥാപാത്രം അത് ആവശ്യപ്പെടുന്നത് കൊണ്ടാണ്. ആ കഥാപാത്രം തന്നെ അങ്ങനെയായിരിക്കും..

അല്ലാതെ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുകയില്ല. ‘ജയ ജയ ജയ ജയ ഹേ’യിലും ‘ചതുരം’ സിനിമയിലുമൊക്കെ സ്ത്രീ കേന്ദ്ര കഥാപാത്രമായി നിന്ന് അവരെ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മലയാള സിനിമയില്‍ ഉണ്ടായ മാറ്റം തന്നെയാണ്. പരസ്പരം പിന്തുണ നല്‍കിയും അവസരങ്ങള്‍ നല്‍കിയും സ്ത്രീയും പുരുഷനും ഒന്നിച്ച് പോകണം..

അതാണ് വേണ്ടത് ആ കാലമാണ് വരാനിരിക്കുന്നത് എന്നും വിന്‍സി പറയുന്നു, പക്ഷേ ഇപ്പോഴും മലയാള സിനിമയില്‍ ഇപ്പോഴും പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്നും ഈ അഭിപ്രായം തികച്ചും വ്യക്തിപരം ആണെന്നും അത് മാറിയാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കൊള്ളാം എന്നും നടി പറയുന്നു.